Published: May 19 , 2025 11:09 AM IST
1 minute Read
ന്യൂഡൽഹി ∙ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ പരിഗണിച്ച് വിരാട് കോലിക്ക് ഭാരതരത്ന നൽകണമെന്ന് മുൻ താരം സുരേഷ് റെയ്ന. കോലിക്ക് ഉചിതമായ ഒരു വിരമിക്കൽ മത്സരം നൽകാൻ ബിസിസിഐ ആലോചിക്കണമെന്നും റെയ്ന പറഞ്ഞു. ‘‘ഡൽഹിയിൽ അദ്ദേഹത്തിന്റെ കുടുംബവും ബാല്യകാല പരിശീലകരും കൂട്ടുകാരുമെല്ലാം ഒരുമിച്ചു കൂടുന്ന ഒരു വേദിയിലായിരിക്കണം അത്..’’– ഒരു ചാനൽ പരിപാടിയിൽ റെയ്ന നിർദേശിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് ഭാരതരത്ന ലഭിച്ച ഒരേയൊരു കായികതാരം. 2014ലാണ് സച്ചിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചത്.
English Summary:








English (US) ·