Curated by: ഗോകുൽ എസ്|Samayam Malayalam•3 Jun 2025, 9:26 pm
2025 സീസൺ ഐപിഎൽ ഫൈനലിൽ പ്രതീക്ഷിച്ച മികവിൽ ബാറ്റ് ചെയ്യാൻ സാധിക്കാതെ വിരാട് കോഹ്ലി. ആരാധകർക്ക് നിരാശ.
ഹൈലൈറ്റ്:
- ഐപിഎൽ ഫൈനലിൽ കോഹ്ലി 43 റൺസിന് പുറത്ത്
- താരത്തിന്റെ ഇന്നിങ്സ് വേഗത കുറഞ്ഞത്
- ആരാധകർക്ക് നിരാശ
വിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam) വിരാട് കോഹ്ലിക്ക് ഇത് എന്തുപറ്റി? ഐപിഎൽ ഫൈനലിലെ ഇന്നിങ്സ് ആരാധകരെ നിരാശപ്പെടുത്തുന്നത്; ടീമിന്റെ റൺ നിരക്കിനെയും ബാധിച്ചു
ആർസിബി ഇന്നിങ്സ് ഇങ്ങനെ: നേരത്തെ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫിൽ സാൾട്ട് ആക്രമിച്ച് തുടങ്ങിയെങ്കിലും അധിക നേരം ക്രീസിൽ തുടരാനായില്ല. ഒൻപത് പന്തിൽ രണ്ട് ഫോറുകളും ഒരു സിക്സറുമടക്കം 16 റൺസെടുത്താണ് താരം പുറത്തായത്. ടീം സ്കോർ 56 എത്തിയപ്പോൾ മയങ്ക് അഗർവാൾ വീണു. 18 പന്തിൽ 24 റൺസായിരുന്നു
മയങ്കിന്റെ സമ്പാദ്യം.
ക്യാപ്റ്റൻ രജത് പാട്ടിദാർ നല്ല രീതിയിൽ തുടങ്ങിയെങ്കിലും സാൾട്ടിനെ പോലെ തന്നെ അധിക നേരം ക്രീസിൽ തുടരാനായില്ല. 16 പന്തിൽ ഒരു ഫോറും രണ്ട് സിക്സറുകളുമടക്കം 26 റൺസെടുത്താണ് ആർസിബി നായകൻ വീണത്. വിരാട് കോഹ്ലി 35 പന്തിൽ 43 റൺസെടുത്ത് പുറത്താകുമ്പോൾ ആർസിബി 131/4. ലിയാം ലിവിങ്സ്റ്റണും, ജിതേഷ് ശർമയും ഒത്തുചേർന്നതോടെ ആർസിബി സ്കോർ കുതിച്ചുകയറി. എന്നാൽ ഇരുവരും അടുത്തടുത്ത് പുറത്താവുകയായിരുന്നു. ലിവിങ്സ്റ്റൺ 15 പന്തിൽ 25 റൺസും, ജിതേഷ് ശർമ 10 പന്തിൽ 24 റൺസും നേടി.
റൊമാരിയോ ഷെഫേഡ് ആർസിബി സ്കോർ 200 കടത്തുമെന്ന് കരുതിയിരുന്നപ്പോളാണ് അവസാന ഓവറിൽ അർഷ്ദീപ് സിങ് കിടിലൻ ബൗളിങ് കാഴ്ച വെച്ചത്. ഒമ്പത് പന്തിൽ 17 റൺസ് നേടിയ ഷെഫേഡിന്റെ അടക്കം മൂന്ന് വിക്കറ്റുകളാണ് ഇരുപതാം ഓവറിൽ അർഷ്ദീപ് നേടിയത്. വിട്ടുകൊടുത്തത് മൂന്ന് റൺസ് മാത്രവും. ഇതോടെ ആർസിബി സ്കോർ 20 ഓവറിൽ 190/9 ൽ അവസാനിച്ചു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·