Published: May 12 , 2025 09:35 AM IST
1 minute Read
റോം ∙ വിലക്കിനു ശേഷം തിരിച്ചെത്തിയ ഇറ്റാലിയൻ ടെന്നിസ് താരം ജാനിക് സിന്നർക്ക് നാട്ടുകാർക്കു മുന്നിൽ ജയം. ഇറ്റാലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ അർജന്റീന താരം മരിയാനോ നവോണെയാണ് സിന്നർ തോൽപിച്ചത് (6–3,6–4). ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് മൂന്നു മാസം വിലക്കിലായിരുന്നു ലോക ഒന്നാം നമ്പർ താരമായ സിന്നർ.
ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയതിനു ശേഷം സിന്നറുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. തന്റെ വിജയത്തുടർച്ച 22 മത്സരങ്ങളായി വർധിപ്പിക്കാനും സിന്നർക്കായി. ആരവങ്ങളോടെയാണ് നിറഞ്ഞ ഗാലറി സിന്നറെ കോർട്ടിലേക്കു വരവേറ്റത്.
English Summary:








English (US) ·