20 സിനിമകള്‍ നിര്‍മിച്ചവനാണ്, രണ്ട് സിനിമ സംവിധാനം ചെയ്തവനാണ്, ഫിലിം ചേമ്പര്‍ പ്രസിഡന്റ് ആയിരുന്നവന്‍.. എല്ലാമായിട്ടും ഇപ്പോള്‍ ഞാന്‍ വന്നു നില്‍ക്കുന്നത് ഇവിടെ നന്ദിയംപക്കം എന്ന ഈ ചെറിയ ഗ്രാമത്തിലെ വൃദ്ധസനദനത്തിലാണ്. എനിക്ക് വേറെ വഴിയില്ല. എനിക്ക് വേണ്ട മരുന്നും ഭക്ഷണവും വാങ്ങാനുള്ള പൈസപോലും കൈയിലില്ലാത്ത അവസ്ഥയിലേക്ക് ഞാന്‍ എത്തി. ഇവിടെ എല്ലാം ഫ്രീയാണ്- എന്നാണ് തമിഴ് തലൈമുറൈ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ശര്‍മ പറഞ്ഞത്.
സീത ദേവിയുടെ വേഷം സായി പല്ലവിയ്ക്ക് ചേരുന്നില്ല എന്ന് വിമര്‍ശനങ്ങള്‍; ലുക്കിലല്ല അഭിനയത്തിലാണ് കാര്യം എന്ന് ആരാധകര്‍
ഈ അവസ്ഥയില്‍ തന്നെ സഹായിച്ചത് സാക്ഷാല്‍ രജിനികാന്ത് ആണെന്നും വാവു തമിഴ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ശര്‍മ പറയുന്നുണ്ട്. നിങ്ങളിങ്ങെ ഇരിക്കേണ്ട ആളല്ല എന്ന് പറഞ്ഞ് രജനികാന്ത് എന്റെ ബാക്ക് അക്കൗണ്ട് നമ്പര്‍ വാങ്ങി അതിലേക്ക് ഒരുലക്ഷം രൂപ ഇട്ടു തന്നു.
അക്കിലിസ് ഹീല്‍ എന്ന ഒരു മേജര്‍ സര്‍ജറി നടന്നിരുന്നു. അതിന് നാല് ലക്ഷം രൂപയായി. അതിന് ശേഷം വീണ്ടും ആ സര്‍ജരി ചെയ്യേണ്ടി വന്നു. അത് കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഹൈപ്പര്‍ ടെന്‍ഷനുണ്ട്, ഡയബറ്റിക് ആണ്.. അതിനുള്ള മരുന്നുകള്‍ വാങ്ങാനുള്ള കാശ് എനിക്കില്ല. ആ ഘട്ടത്തിലാണ് രജനികാന്ത് അടക്കമുള്ള സുഹൃത്തുക്കള്‍ സഹായിച്ചത്. അതും പറ്റാത്ത അവസ്ഥയിലാണ് വൃദ്ധ സദനത്തില്‍ എത്തിയത് എന്നാണ് മോഹന്‍ ശര്‍മ പറഞ്ഞത്
പാലക്കാട് ജില്ലയിലെ തത്തമംഗലത്ത് ജനിച്ചു വളര്‍ന്ന ആളാണ് മോഹന്‍ ശര്‍മ. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ മോഹന്‍ ശര്‍മയാണ് സൗത്ത് ഇന്ത്യയില്‍ ആദ്യമായി ആക്ടിങ് കോളിഫിക്കേഷന്‍ നേടിയ നടന്‍. മൂന്ന് തവണ ദേശീയ ചലച്ചിത്ര ജൂറി അംഗവും, ഒരു തവണ ഇന്ത്യന്‍ പനോരമ ജൂറി അംഗവും ആയിട്ടുള്ള ആളാണ്. 2010 ല്‍ ഗ്രാം എന്ന ചിത്രത്തിന് വേണ്ടി മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും, 2017 മികച്ച സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയ ആളാണ്.
ചട്ടക്കാരി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ ശര്‍മ എന്ന പേര് സിനിമയില്‍ അടയാളപ്പെടുത്തപ്പെട്ടത്. ആ ചിത്രത്തിലെ നായികയായി എത്തിയ ലക്ഷ്മിയുമായി മോഹന്‍ പ്രണയത്തിലാവുകയും ചെയ്തു. 1975 ല്‍ ആയിരുന്നു ലക്ഷ്മിയുടെയും മോഹന്‍ ശര്‍മയുടെയും വിവാഹം. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, 1980 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. 1982 ല്‍ ശാന്തിയെ വിവാഹം ചെയ്തിരുന്നു.
മലയാളത്തില്‍ ചെയ്ത ദാദ സാഹിബ്, കുബേരന്‍, മായാ മോഹിനി പോലുള്ള സിനിമകളിലെ വേഷമെല്ലാം ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍ 2020 ല്‍ പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിലാണ് മോഹന്‍ ശര്‍മ അഭിനയിച്ചത്.




English (US) ·