Authored by: ഋതു നായർ|Samayam Malayalam•10 Jun 2025, 3:08 pm
ഒരുപാട് അനുഭവിച്ച ആളാണ് വിദ്യ. ആ മകളെ വീണ്ടും സുമംഗലി ആയി കാണുന്നതിന്റെ സന്തോഷം അവരുടെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ഒപ്പം വിദ്യയുടെ മകൾക്കും
വിദ്യ അനാമിക അരുൺ സോമശേഖർ (ഫോട്ടോസ്- Samayam Malayalam) ഞങ്ങളുടെ കുടുംബത്തിന്റെ വേദനയിലും സന്തോഷത്തിലും ഒരുപോലെ ഒരുമിച്ചുനിന്നവർ ആണ് യൂട്യൂബ് ഫാമിലി അരുൺ ചേട്ടന്റെ വിവാഹം നടന്നപ്പോൾ ഒരുപാട് സ്നേഹത്തോടെയുള്ള കമന്റസുകൾ കണ്ടു. അവരുടെ സ്‌നേഹം കണ്ടപ്പോൾ ഞങ്ങളുടെയും മനസ്സ് നിറഞ്ഞു. അതിനുള്ള നന്ദി പറഞ്ഞാൽ തീരില്ല. വാക്കുകൾ മതിയാകില്ല. മക്കൾ രണ്ടുപേരും ആണ് അച്ഛന്റെ ജീവിതത്തിൽ ഇടപെട്ടതും അദ്ദേഹത്തിന് ഒരു കൂട്ട് വരാൻ കാരണവും. അവർ അവരുടെ അമ്മയെ മറന്നെന്നോ, അവർക്ക് അമ്മയെ ഇഷ്ടം അല്ലാത്തതുകൊണ്ടോ അല്ല അങ്ങനെയൊരു തീരുമാനം എടുത്തത് എന്നൊക്കെ ചോദിക്കുന്നവർ അറിയണം. അവർ പോയ വേദന ഒരിക്കലും നമുക്ക് മാറ്റാനോ ഈ ജന്മം മറക്കാനോ സാധിക്കില്ല. പക്ഷെ ഒരു ജീവിതം ആണ് അത് മുൻപോട്ട് പോയെ മതിയാകൂ എന്ന് അറിയുന്ന കുട്ടികൾ ആണ് അവർ.
എല്ലാവർക്കും അവരവരുടേതായ ജീവിതം ഉണ്ട്. ഒരു സമയത്ത് കുഞ്ഞുങ്ങൾ അവരുടെ കാര്യങ്ങൾ ഒകെ ആയി പോകും. അപ്പോൾ ഒറ്റപ്പെടാൻ പോകുന്നത് ഉറപ്പായും അരുൺ ചേട്ടൻ ആയിരിക്കും. അത് ഈ കുട്ടികൾ മനസിലാക്കി. അരുൺ ചേട്ടനെ കൊണ്ട് വിവാഹം ചെയ്യിച്ചു എന്നതാണ് സത്യം. ഒരു ജീവിതം അച്ഛന് വേണം ഒരു പാർട്ണർ വേണം എന്ന് അരുൺ ചേട്ടനോട് പറഞ്ഞു അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിക്കുന്നതും കുട്ടികൾ ആണ്. അവരെ പോലെയുള്ള രണ്ടു കുഞ്ഞുങ്ങൾ ഈ കുടുംബത്തിൽ ഉള്ളത് തന്നെ വലിയ അഭിമാനം ആണ്. അത് അവരെ വളർത്തിയ ആളുകൾക്ക് ഉള്ള ക്രെഡിറ്റ് തന്നെയാണ്.ALSO READ: ഒൻപതുമാസമായ ഒരു പെണ്ണാണ് പൂർണ്ണഗർഭിണി! എല്ലാവരെയും അമിതമായി വിശ്വസിക്കുന്ന പ്രകൃതം; പ്രശ്നത്തിൽ പെട്ടപ്പോൾ സപ്പോർട്ടുമായി കുടുംബവുംവിദ്യയുടെ മകളും ചേട്ടനെ അക്സെപ്റ്റ് ചെയ്തതും വലിയ കാര്യമാണ്. അതും അതിന്റെ അമ്മയുടെ സന്തോഷത്തിനാണ് കൂടെ നിന്നത്. അത് ഈ ജെനെറേഷന്റെ മഹിമ തന്നെയാണ്. ഞങ്ങൾ വളരെ സന്തോഷത്തിലാണ് പല ഘട്ടങ്ങളിലും അരുൺ ചേട്ടൻ ഡൌൺ ആയ സമയങ്ങൾ ഉണ്ട്. ആ സമയത്താണ് വിദ്യയുടെ വരവും സീൻ എല്ലാം മാറി മറിയുന്നതും.
സീന ചേച്ചി ഈ കുടുംബത്തിന്റെ പില്ലർ ആയിരുന്നു. എല്ലാവർക്കും സീന ചേച്ചിയെ വേണമായിരുന്നു എന്ത് കാര്യത്തിനും. എന്നെയും സീന ചേച്ചി അത്രയും പിന്തുണച്ച ആളാണ്. അപ്പോൾ സീന ചേച്ചിയുടെ ആത്മാവും ഈ സന്തോഷത്തിൽ സന്തുഷ്ട ആയിരിക്കും.
ALSO READ:ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല എപ്പോഴും വഴക്കായിരുന്നു; ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല ഞാൻ കരഞ്ഞാൽ ചാച്ചൻ പോകും!
സീന ചേച്ചി ഉണ്ടായിരുന്ന സമയത്ത് ചേച്ചിയെ അരുൺ ചേട്ടൻ ടേക്ക് കെയർ ചെയ്യുന്ന രീതി ഉണ്ടായിരുന്നു. അത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നല്ലൊരു ഭർത്താവ് ആയിരിക്കും നല്ലൊരു അച്ഛൻ ആയിരിക്കും അദ്ദേഹമെന്ന കാര്യത്തിൽ സംശയമില്ല. അർജുൻ ചേട്ടനെ വളർത്തുന്നത് അരുൺ ചേട്ടനാണ്. ആ ഗുണങ്ങൾ ആണ് അർജുൻ ചേട്ടനിൽ കാണുന്നത്. എനിക്ക് നല്ലൊരു മനുഷ്യനെ ഭർത്താവായി കിട്ടാൻ കാരണവും അരുൺ ചേട്ടനാണ്.- സൗഭാഗ്യ പറയുന്നു.





English (US) ·