05 August 2025, 08:10 AM IST

അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
തിരുവനന്തപുരം: മുൻപരിചയമോ സിനിമാ പശ്ചാത്തലമോ ഇല്ലാതെ ആദ്യമായി സിനിമയെടുക്കാൻ വരുന്നവർക്ക് സഹായധനം കൊടുക്കുന്ന സർക്കാർ, അവർക്ക് കൃത്യമായ പരിശീലനവും കൊടുക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടിയാണ് അക്കാര്യം പറഞ്ഞതെന്നും അവർ അപ്രസക്തരായി രംഗംവിടാതിരിക്കാനാണിതെന്നും അടൂർ പറഞ്ഞു.
സംവിധായകനാണെന്ന് പറഞ്ഞ് ഞെളിഞ്ഞുനടക്കുന്ന പലർക്കും സിനിമ സംവിധാനം ചെയ്തുകൊടുത്തത് ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനാണെന്ന് അടൂർ ഗോപാലകൃഷ്ണൻ ആരോപിച്ചു. ‘‘വിവരമില്ലാത്തവരുടെ കൈയിൽ കാശുകിട്ടിയാൽ വേറേ ഓരോരുത്തരാണ് സിനിമ ചെയ്തുകൊടുക്കുന്നത്. എം.ജെ. രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകനാണ് ഇതിൽ പ്രധാനി. അയാളായിരുന്നു ആദ്യമായി സിനിമയെടുക്കാൻ വന്ന പലർക്കും സിനിമയെടുത്തുകൊടുത്തിരിക്കുന്നത്’’ -അടൂർ പറഞ്ഞു.
സ്ത്രീകളും പിന്നാക്കവിഭാഗങ്ങളും ഈ രംഗത്ത് തുടരുകതന്നെവേണം. ഒന്നരക്കോടിരൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഇതുപയോഗിച്ച് മൂന്നു സിനിമകൾ ചെയ്യാം. ഈ പദ്ധതിപ്രകാരം മുൻപ് നിർമിച്ച ചിത്രങ്ങൾ കണ്ടിട്ടുണ്ട്.
ഇതുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുട്ടിയാണ് തന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവർ കോൺക്ലേവിൽ എങ്ങനെ പങ്കെടുത്തു എന്നതിലും അതിശയമുണ്ട്. പ്രതിഷേധിക്കണമെങ്കിൽ ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാകുന്ന ആളായിരിക്കണം. ശ്രദ്ധിക്കപ്പെടാൻവേണ്ടിയാണ് അവർ പ്രതിഷേധിച്ചതെന്നും അടൂർ പറഞ്ഞു.
Content Highlights: Adoor Gopalakrishnan Advocates Training for First-Time Filmmakers Funded by Kerala Government
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·