Published: September 26, 2025 08:52 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം നടത്തിയ പ്രസ്താവനകളുടെ പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ നടപടി. മാച്ച് ഫീയുടെ 30 ശതമാനം തുക ഇന്ത്യൻ ക്യാപ്റ്റൻ പിഴയായി അടയ്ക്കേണ്ടിവരും. സെപ്റ്റംബർ 14 ന് നടന്ന മത്സരത്തിനു ശേഷം സൂര്യകുമാർ യാദവ് നടത്തിയ പ്രതികരണത്തിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചിരുന്നു.
പാക്കിസ്ഥാനെതിരായ വിജയം ഇന്ത്യൻ സൈനികർക്കും പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്നുവെന്നായിരുന്നു സൂര്യയുടെ പ്രതികരണം. മത്സരത്തിന്റെ ടോസ് സമയത്തോ, മത്സരത്തിനു ശേഷമോ പാക്ക് താരങ്ങളുമായി ഹസ്തദാനത്തിനും ഇന്ത്യൻ ക്യാപ്റ്റൻ നിന്നില്ല. ഐസിസി മാച്ച് റഫറി റിച്ചി റിച്ചഡ്സനാണ് അന്വേഷണത്തിനൊടുവിൽ സൂര്യകുമാർ യാദവിനെതിരെ ശിക്ഷ വിധിച്ചത്.
ഐസിസി വിധിക്കെതിരെ ഇന്ത്യ അപ്പീൽ പോകുമെന്നാണു വിവരം. രാഷ്ട്രീയ വിഷയങ്ങളുൾപ്പെട്ട പ്രതികരണങ്ങൾ ഏഷ്യാകപ്പിൽ ഇനി നടത്തരുതെന്നും സൂര്യകുമാർ യാദവിനു മുന്നറിയിപ്പു നൽകും. ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് ഒരുങ്ങാത്തതിൽ നടപടി വേണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസി പിസിബിയുടെ പരാതി തള്ളി. സൂപ്പർ ഫോർ റൗണ്ടിലും പാക്ക് താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്തിരുന്നില്ല.
English Summary:








English (US) ·