Published: September 20, 2025 11:55 AM IST Updated: September 20, 2025 03:17 PM IST
1 minute Read
ടൈം ലൂപ്പിൽ അകപ്പെട്ട അവസ്ഥയിലാണ് ഏഷ്യാകപ്പ് ക്രിക്കറ്റ്. കഴിഞ്ഞ ഞായറാഴ്ചത്തെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന്റെ ആവേശം അടങ്ങുംമുൻപ് ഇതാ ടൂർണമെന്റിൽ നാളെ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും മുഖാമുഖം എത്തുന്നു. ആദ്യ മത്സരത്തിന്റെ ആവേശം മാത്രമല്ല, വിവാദങ്ങളും പിണക്കങ്ങളും വിരട്ടലും വിലപേശലുമൊക്കെ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞു പോയിട്ടില്ല. തുടർച്ചയായ ഞായറാഴ്ചകൾ ഇങ്ങനെ ഇന്ത്യ – പാക്ക് പോരാട്ടത്തിനു വേദിയാകുന്നത് അപൂർവമാണ്.
സൂപ്പർ ഫോറിൽ പോയിന്റ് നിലയിൽ ഇന്ത്യയും പാക്കിസ്ഥാനും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയാൽ അടുത്ത ഞായറാഴ്ചയും ഇതുപോലൊരു മത്സരത്തിനു ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും വേദിയാകും. തുടർച്ചയായി 3 ഞായറാഴ്ചകളിൽ ഒരേ ടീമുകൾ ഒരേ സ്റ്റേഡിയത്തിൽ വ്യത്യസ്ത ഘട്ടങ്ങളിൽ മത്സരിക്കുക എന്നത് രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നെ അപൂർവമാണ്. ഇനി ഈ മത്സരങ്ങളിലെല്ലാം കഴിഞ്ഞ ഞായറാഴ്ചത്തെ ഫലം ആവർത്തിക്കുകയാണെന്നു കരുതുക. ഒരു ടൂർണമെന്റിൽ തുടർച്ചയായ 3 ഞായറാഴ്ചകളിൽ ഒരേ ടീമിനെ തോൽപിച്ചു എന്ന അപൂർവ നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാക്കാം.
കൈകൊടുക്കാതെ തുടങ്ങിയ വിവാദങ്ങളുടെ ചരിത്രം, മത്സര ബഹിഷ്കരണ ഭീഷണി വരെ നീണ്ടതും ഇത്തവണ കാണാനായി. ബഹിഷ്കരണ ഭീഷണിക്കുശേഷം യുഎഇയ്ക്കെതിരായ മത്സരം വൈകിപ്പിച്ച പാക്കിസ്ഥാൻ, മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്ന പിടിവള്ളിയിൽ തൂങ്ങിയാണ് മുഖം രക്ഷിച്ചത്. ഇതെല്ലാം ഗൗരവമായെടുത്ത് പാക്കിസ്ഥാനെതിരെ വടിയെടുത്തിരിക്കുകയാണ് ഐസിസി. നാളത്തെ മൽസരത്തിൽ ആൻഡി പൈക്രോഫ്റ്റ് ആയിരിക്കുമോ മാച്ച് റഫറി എന്നാണ് ഇനി അറിയേണ്ടത്. ആണെങ്കിൽ മാച്ച് റഫറിയുടെ ചുണ്ടനക്കലിനു പോലും ക്രിക്കറ്റ് ലോകം കണ്ണുകൂർപ്പിച്ചിരിക്കും.
English Summary:









English (US) ·