വിവാഹ ജീവിതം തകരാന്‍ കാരണം സിനിമയാണോ? വ്യക്തമായ മറുപടി നല്‍കി അംബിക

1 month ago 7
ambika divorceവിവാഹ മോചനത്തെ കുറിച്ച് അംബിക
തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ നായികാ നിരയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അംബിക യുടെ വിവാഹം. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് എട്ട് വര്‍ഷത്തെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. വിവാഹത്തിന് ശേഷം ബ്രേക്കെടുത്ത നടി, എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തി. സിനിമയാണോ കുടുംബ ജീവിതം തകര്‍ത്തത് എന്ന ചോദ്യത്തിന് അംബിക മറുപടി നല്‍കുന്നു. ചിത്ര ലക്ഷ്മണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

സിനിമ എന്റെ തൊഴിലാണ്, ഇന്ന് ഞാന്‍ അംബിക എന്ന നിലയില്‍ ലോകം അറിയപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം സിനിമയാണ്. എന്ന് കരുതി എന്റെ വിവാഹ ജീവിതം തകരാന്‍ കാരണം ഒരിക്കലും സിനിമയല്ല. ഒരു വ്യക്തി രാഷ്ട്രീയ മേഖലയില്‍ പ്രവൃത്തിയ്ക്കുന്നു എന്ന് കരുതി, അവരുടെ വിവാഹ ബന്ധം വേര്‍പിരിഞ്ഞാല്‍ രാഷ്ട്രീയമാണോ കാരണം, അത് ആ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയിലുള്ള പ്രശ്‌നമല്ലേ. അത് പോലെ ഏത് മേഖലയില്‍ ആയിരുന്നാലും. വിവാഹ ബന്ധം വേര്‍പിരിയുന്നത് അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ കാരണമാണ്, അല്ലാതെ പ്രവൃത്തിയ്ക്കുന്ന മേഖല കാരണമല്ല.

Also Read: സ്വാസിക ഇതെന്തു ഭാവിച്ചാണ്, ഇതുവരെ കിട്ടാത്തതെല്ലാം ഒറ്റയടിക്ക് നേടിയെടുക്കുകയാണോ? നൂറ്‌സാമിയുടെ ടീസര്‍ വൈറലാവുന്നു

എന്റെ വിവാഹ ബന്ധം തകരാനും ഒരിക്കലും സിനിമ കാരണം അല്ല, അത് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമാണ്. ശരിയാവില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അത് സിനിമയായാലും രാഷ്ട്രീയമായാലും വേര്‍പിരിയും. ഒരു ലക്ഷം രൂപ വാങ്ങി ഒരു ഐടി കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത് എങ്കിലും, പിരിയണം എന്നുണ്ടെങ്കില്‍ പിരിയുക തന്നെ ചെയ്യും. അതിന് സിനിമ ഒരു കാരണമല്ല- അംബിക പറഞ്ഞു.

Also Read: പാണ്ടി നൈറ്റ് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഹല്‍ദിക്ക് പകരം പുതിയ ആഘോഷത്തോടെ ഗംഗയുടെ പ്രിവെഡ്ഡിങ്


1988 ല്‍ ആണ് പ്രവാസിയായ പ്രേം കുമാറുമായുള്ള അംബികയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് നടി ഭര്‍ത്താവിനൊപ്പം യുഎസ്സില്‍ സെറ്റില്‍ഡ് ആയി. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. എന്നാല്‍ 1996 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അംബിക വീണ്ടും സിനിമകളില്‍ സജീവമായി. ഇപ്പോള്‍ മക്കള്‍ക്കൊപ്പം ചെന്നൈയിലാണ് താമസം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article