വിവാഹ ജീവിതത്തില്‍ സന്തോഷമില്ലെങ്കിൽ മരണം വരെ അത് സഹിക്കേണ്ട കാര്യമില്ല; ഡിവോഴ്‌സിനെ കുറിച്ച് വരലക്ഷ്മി ശരത്കുമാര്‍

6 days ago 5
വരലക്ഷ്മിയുടെ ചെറിയ പ്രായത്തിലായിരുന്നു അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍. ഛായയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ശരത്കുമാര്‍ രാധികയെ വിവാഹം ചെയ്തു. തുടക്കത്തില്‍ അത് അംഗീകരിക്കാന്‍ തനിക്ക് പ്രയാസമായിരുന്നുവെങ്കിലും, വളര്‍ച്ചയുടെ ഘട്ടത്തില്‍ അത് ഞാന്‍ മനസ്സിലാക്കി എന്നാണ് വരലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ വിജെ രമ്യയുമായുള്ള അഭിമുഖത്തില്‍ ഡിവോഴ്‌സിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വരലക്ഷ്മി വ്യക്തമാക്കുന്നു.

രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ വിവാഹ ബന്ധത്തിന് ശേഷം അവര്‍ക്ക് ഒത്തുപോകാന്‍ സാധിക്കുന്നില്ല എങ്കില്‍ ഒരിക്കലും ആ ബന്ധത്തില്‍ കഷ്ടപ്പെട്ട് നില്‍ക്കണം എന്നില്ല. എന്നും വഴക്കിട്ട്, രണ്ട് വഴിയെ നടക്കുന്ന ഭാര്യ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സമ്മര്‍ദ്ദത്തിലാവുന്നത് കുട്ടികളാണ്. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് വേര്‍പിരിയാം, പക്ഷേ അപ്പോഴും കോ പാരന്റിങ് എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. മക്കളുടെ ഉത്തരവാദിത്വവും ഇമോഷനും പ്രധാനമാണ്.

Samayam Malayalamഅച്ഛന്‍ മരിച്ച ശേഷം ഒരാള്‍ പോലും വന്നില്ല, പക്ഷേ ദിലീപേട്ടന്‍ എപ്പോഴും വിളിക്കും, കാവ്യയുമായി വരാനിരുന്നതാണ്; ധ്യാന്‍ ശ്രീനിവാസന്‍അക്കാര്യത്തില്‍ എനിക്ക് നിക്കിന്റെയും കവിതയുടെയും നിലപാട് വളരെ അധികം ബഹുമാനം തോന്നുന്നതാണ്. വേര്‍പിരിഞ്ഞതിന് ശേഷം കവിത കിരണിനെ വിവാഹം ചെയ്തു, നിക്ക് എന്നെയും. പക്ഷേ മകന്റെ കാര്യത്തില്‍ അവര്‍ രണ്ട് പേരും ഒന്നിച്ചാണ് നിലപാടുകള്‍ എടുക്കുന്നത്. അത് വളരെ മനോഹരമായ ഒരു ബന്ധമാണ്. പല പാപ്പരാസികളും പറയും, മക്കള്‍ക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന്. ഒരു വിവാഹ ബന്ധം സന്തോഷമല്ലെങ്കിലും മരണം വരെ സഹിച്ച് ജീവിക്കണം എന്നാണ് നിങ്ങള്‍ പറയുന്നത്. അതിന്റെ ആവശ്യമില്ല

പണ്ട് കാലത്ത് സ്ത്രീകള്‍ പുറത്തേക്ക് പോയി സമ്പാദിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവ് അടിച്ചാലും പറഞ്ഞാലും എല്ലാം അത് കേട്ട് സഹിച്ച് ആ ബന്ധത്തില്‍ തന്നെ നില്‍ക്കണമായിരുന്നു. അതുകൊണ്ടാണ് എന്തൊക്കെ സഹിച്ചും ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോകണം എന്ന് പറയുന്നത്. ഇപ്പോള്‍ അങ്ങനെയല്ല, നമുക്ക് തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും സാധ്യതകളുമുണ്ട്. പിന്നെ എന്തിന് എല്ലാ സഹിച്ച് ആ ബന്ധത്തില്‍ തുടരണം. പറ്റില്ല എങ്കില്‍ പുറത്തു കടക്കാം.


അതേ സമയം ഗാര്‍ഹിക പീഡമവും, വളരെ ടോക്‌സിക്കായി വേര്‍പിരിയുന്ന കപ്പിളും ആണെങ്കില്‍ അവിടെ കോ പാരന്റിങ് എന്നത് സാധ്യമല്ല. അപ്പോള്‍ മക്കള്‍ ആര്‍ക്കൊപ്പം സുരക്ഷിതമോ, ആര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രിഹിക്കുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് മാത്രമേ വഴിയുള്ളൂ. ഇതൊക്കെ മക്കളെ വല്ലാതെ ബാധിക്കും, ജീവിതത്തിലെ ഏറ്റവും മോശം സമയമായിരിക്കും. അതെനിക്ക് നന്നായി അറിയാം, കാരണം ഞാന്‍ അത് അനുഭവിച്ചു വന്നിട്ടുള്ള ആളാണ്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്ന മക്കള്‍ ഇത് കഴിഞ്ഞു, അവര്‍ അതിജീവിച്ചു മുന്നോട്ടു വരിക തന്നെ ചെയ്യും- വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു
Read Entire Article