Published: June 08 , 2025 07:59 PM IST
1 minute Read
ലക്നൗ∙ വിവാഹ നിശ്ചയ ചടങ്ങിനിടെ വേദിയിൽവച്ച് കരഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഭാവിവധു പ്രിയ സരോജ്. വിവാഹ നിശ്ചയ ചടങ്ങുകൾ തുടരുന്നതിനിടെയായിരുന്നു പ്രിയ സരോജ് വൈകാരികമായി പ്രതികരിച്ചത്. ഇതോടെ റിങ്കു സിങ് പ്രിയയെ ആശ്വസിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലക്നൗവിൽ വച്ചാണ് റിങ്കു സിങ്ങിന്റെ വിവാഹ നിശ്ചയം നടന്നത്.
സമാജ്‌വാദി പാർട്ടിയുടെ ലോക്സഭാംഗമാണ് പ്രിയ സരോജ്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ചടങ്ങിനെത്തിയിരുന്നു. ഐപിഎൽ തിരക്കുകൾക്കു ശേഷമാണ് റിങ്കു സിങ് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചത്.
ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 206 റൺസാണ് റിങ്കു സ്വന്തമാക്കിയത്. 2024 ലെ ചാംപ്യൻമാരായ കൊൽക്കത്ത ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. റിങ്കു ഉൾപ്പടെയുള്ള താരങ്ങളുടെ മോശം പ്രകടനവും ഈ സീസണിൽ ടീമിനു തിരിച്ചടിയായി. ഇന്ത്യയ്ക്കായി 30 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള റിങ്കു സിങ് മൂന്ന് അര്‍ധ സെഞ്ചറികളുൾപ്പടെ 507 റൺസ് നേടിയിട്ടുണ്ട്.
English Summary:








English (US) ·