വിവാഹ മോചന കേസ് പിന്‍വലിച്ചു, വിജയ് യുമായി വേര്‍പിരിയുന്നില്ല എന്ന് സംഗീത കോടതിയെ അറിയിച്ചു!

1 month ago 3
മുന്‍ നടനും ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വിജയ് യുടെ വിവാഹ മോചന കേസ് റദ്ദാക്കി. കേസ് പിന്‍വലിക്കുന്നതായി ഭാര്യ സംഗീത സ്വര്‍ണ ലിംഗം കോടതിയെ അറിയിച്ചു. പതിനഞ്ച് മിനിട്ടോളം വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയുമായി സംസാരിച്ചതിന് ശേഷമാണ് സംഗീതയുടെ നടപടി

ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച വിവാഹ മോചന കേസിന്റെ ആദ്യത്തെ ഹിയറിങ് ഏപ്രില്‍ 22 ന് ആയിരുന്നു. ഇലക്ഷന്റെ പശ്ചാത്തലത്തില്‍ അന്ന് വാദം കേള്‍ക്കുന്നത് നീട്ടി വച്ചു. പിന്നീട് ജൂണ്‍ 15 ന് വീണ്ടും കേസിന്റെ വാദം വന്നപ്പോള്‍ രണ്ട് പേരും ഹാജരായില്ല. അതിനെ തുടര്‍ന്നാണ്, ഇന്ന് ആഗസ്റ്റ് 7 ആം തിയ്യതിയിലേക്ക് കേസിന്റെ വാദം നീട്ടി വച്ചത്. എന്നാല്‍ പതിനഞ്ച് മിനിട്ടോളം വീഡിയോ കോളിലൂടെ കോടതി നടപടികളില്‍ പങ്കുചേര്‍ന്ന സംഗീത കേസ് പിന്‍വലിക്കുകയായിരുന്നു.

Samayam MalayalamThudakkam Review: നിങ്ങള്‍ കണ്ട ടെന്‍ഷനടിച്ച് പേടിച്ചു നിന്ന വിസ്മയ അല്ല ഇത്, ഇന്റര്‍വെല്ലിന് ശേഷം രോമാഞ്ചമായിരുന്നു, രോമാഞ്ചം; തുടക്കം സോഷ്യല്‍ മീഡിയ പ്രതികരണം
വിജ് യും സംഗീതയും വേര്‍പിരിയുന്നില്ല എന്നും, വിജയ് യുടെ അമ്മ ശോഭ ഇടപെട്ട് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. അതിനിടയിലാണ് രണ്ടാം തവണയും കോടതി വിളിപ്പിച്ചത്. അന്ന് ഇരുവരും കോടതിയില്‍ എത്താതായതോടെ തന്നെ വേര്‍പിരിയുന്നില്ല എന്ന വാദം ശക്തമായിരുന്നു. പക്ഷേ കേസ് ഏഴാം തിയ്യതിയിലേക്ക് നീളുകളും, കോടതി നടപടികള്‍ മുന്നോട്ടു പോകുകയും ചെയ്തതോടെ വേര്‍പിരിയും എന്ന അനുമാനത്തിലേക്ക് ആളുകള്‍ എത്തുകയും ചെയ്തിരുന്നു.

ഇന്ന് തമിഴ്‌നാട് അസംബ്ലി നടക്കുന്ന പശ്ചാത്തലത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടി വയ്ക്കണം എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കൂടെയായ വിജയ് ആവശ്യപ്പെട്ടിരുന്നു. അത് സാധ്യമല്ല എന്ന് കോടതി അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗീതയും വിജയ് യും പങ്കെടുക്കും എന്നായിരുന്നു നേരത്തെ നല്‍കിയ വിവരം. അത് പ്രകാരം ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അതിന് പിന്നാലെയാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് സംഗീത കേസില്‍ നിന്ന് പിന്മാറുകയും, വേര്‍പിരിയുന്നില്ല എന്ന് കോടതിയെ അറിയിച്ചതും.


വാര്‍ത്ത വിജയ് ആരാധകര്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം മകന്‍ ജെയസണ്‍ സഞ്ജയ് തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖം നല്‍കിയപ്പോഴും, വിജയ് - സംഗീത വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അച്ഛന്റെ പേരിനും പദവിയ്ക്കും കളങ്കം വരുന്ന തരത്തില്‍ താനോ തന്റെ കുടുംബമോ പെരുമാറില്ല എന്നും, വളരെ ഉത്തരനാദിത്വത്തോടെയാണ് തങ്ങള്‍ ഓരോ കാര്യങ്ങളും പറയുകയും ചെയ്യുകയും ചെയ്യുന്നത് എന്നും സഞ്ജയ് പറഞ്ഞിരുന്നു.
Read Entire Article