Authored by: അശ്വിനി പി|Samayam Malayalam•13 Sept 2025, 2:50 pm
ഒരിക്കൽ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ആ ബന്ധം ബ്രേക്കപ് ആയതിന് ശേഷം ലിയാം മറ്റൊരു വിവാഹം കഴിച്ചു. രണ്ട് വർഷത്തെ ആ ദാമ്പത്യ ജീവിം വിവാഹ മോചനത്തിൽ അവസാനിച്ചപ്പോഴാണ് ഇപ്പോൾ വീണ്ടും ഗബ്രിയേല ബ്രോക്സുമായി വിവാഹം നടക്കാൻ പോകുന്നത്
ലിയാം ഹെംസ്വർത്തിന്റെയും ഗബ്രിയേല ബ്രോക്സിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞുഅമേരിക്കൻ സിനിമകളിലും ഓസ്ട്രേലിയൻ സിനിമകളിലും ഒരുപോലെ പരിചിതനാണ് ലിയാം ഹെംസ്വർത്ത്. ക്രിസ് ഹെംസ്വർത്തിന്റെ ഇളയ സഹോദരൻ എന്ന നിലയിലും ശ്രദ്ധേയനാണ്. അമേരിക്കയിൽ സംഗീത ലോകത്ത് എത്രത്തോളം ശ്രദ്ധേയരാണോ ജോനസ് ബ്രദേഴ്സ് അതുപോലെയാണ് അഭിനയ ലോകത്ത് ഹെംസ്വർത്ത് ബ്രദേഴ്സും. ക്രിസ്, ലൂകെ, ലിയാം എന്നീ മൂന്ന് സഹൗദരങ്ങളും അഭിനയ ലോകത്ത് ആ സഹോദര ബന്ധത്തിന്റെ അടിസ്ഥനത്തിലും ശ്രദ്ധേയരാണ്.
Also Read: ചെറിയ ചെറിയ സന്തോഷങ്ങളും നഷ്ടപ്പെട്ടു; ഇനി സോഷ്യൽ മീഡിയയിൽ ഇല്ല എന്ന് ഐശ്വര്യ ലക്ഷ്മി, കല്യാണവും വേണ്ട!ലിയാം ഹെംസ്വർത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. നടിയും മോഡലുമായ ഗബ്രിയേല ബ്രോക്സുമായി വിവാഹം നിശ്ചയം കഴിഞ്ഞ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്. പോസ്റ്റിന് നല്ല രീതിയിലസും വരവേൽപും ആശംസകളും ലഭിയ്ക്കുന്നു.
Also Read: നീ കണ്മണിയല്ലേ മണിമുത്തല്ലേ! അവന്റെ സ്‌നേഹം ആക്ടിങ് അല്ല റിയൽ ലവ്; ഇടക്കൊക്കെ വിളിക്കണം; ദേവദർശിന്റെയും റിമിയുടെയും ആത്മബന്ധം
ഗായിക മൈലി സിറസുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്തുന്നതിന് മുൻപേ തന്നെ ലിയാം ഹെംസ്വർത്തും ഗബ്രിയേലയും കമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ വന്നിരുന്നു. 2018 ലായിരുന്നു മൈലിയുമായുള്ള ലിയാമിന്റെ വിവാഹം. 2019 അവസാനിക്കും മുൻപ് തന്നെ ഇരുവർക്കുമിടയിൽ പൊരുത്തക്കേടുണ്ടായി. വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തിന് ശേഷമാണ് ഗബ്രിയേലയ്ക്കൊപ്പമുള്ള ഗോസിപ്പുകൾ പുറത്തുവന്നത്. 2020 ൽ ഇരുവരും നിയപരമായി വേർപിരിയുകയും ചെയ്തു. അതിന് ശേഷം കഴിഞ്ഞ് അഞ്ച് വർഷമായി ഗബ്രിയേല ബ്രോക്സും ലിയാം ഹെംസ്വർത്തും പ്രണയത്തിലാണ്.
'അമേരിക്ക നിറഞ്ഞു'; ഇന്ത്യക്കാർക്കെതിരെ ചാർളി കിർക്ക് പറഞ്ഞത്
20019 അല്ല, 2009 ൽ തുടങ്ങിയതാണ് ലിയാമും ഗബ്രിയേലും തമ്മിലുള്ള ബന്ധം. ദ ലാസ്റ്റ് സോങ് എന്ന ചിത്രത്തിന്റെ സിനിമ ലൊക്കേഷനിൽ വച്ചു തുടങ്ങിയ ബന്ധമാണ്. 2012 ൽ ഇരുവരും വിവാഹ നിശ്ചയം അനൗൺസ് ചെയ്തിരുന്നു. എന്നാൽ 2013 ൽ ബന്ധം ബ്രേക്കപ് ആയി. അതിന് ശേഷം പലർക്കുമൊപ്പം പ്രണയ ഗോസിപ്പുകൾ വന്നു. 2016 ൽ ആണ് മിലി സിറസുമായി പ്രണയത്തിലായത്. ഇപ്പോൾ വീണ്ടും ഗബ്രിയേലയെ തന്നെ തിരഞ്ഞെടുത്തിരിയ്ക്കുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·