വിവാഹ മോചനം വലിയ വേദനയായിരുന്നു, അതിൽ നിന്ന് പുറത്തു കടക്കാൻ ജെനിഫർ ലോപസ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്, ഇതാണ് നല്ലത്!

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam22 Aug 2025, 3:54 pm

ഒരു ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം, വീണ്ടും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുക എന്നത് ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് പക്ഷേ ഇപ്പോൾ അതെല്ലാം കടന്ന് താൻ ഏറെ മുന്നോട്ടു വന്നിരിക്കുന്നു എന്ന് ജെനിഫർ ലോപസ് പറയുന്നു

Ben Affleck Jennifer Lopezബെൻ അഫ്ലക്കും ജെനിഫർ ലോപസും
അമേരിക്കൻ നടനും തിരക്കഥാകൃത്തുമായ ബെൻ അഫ്ലക്കുമായുള്ള വിവാഹ മോചനത്തിന് ശേഷം നടിയും ഗായികയുമായ ജെനിഫർ ലോപസ് ഇപ്പോൾ കൂടുതലും കരിയറിലേക്ക് ശ്രദ്ധ കേന്ദിരീകരിയ്ക്കുകയാണ്. 2021 ൽ ആയിരുന്നു ജെന്നിഫറിന്റെയും ബെന്നിന്റെയും പ്രണയ വിവാഹം. ഇരുവരും നല്ല ജോഡികളാണെന്നും മനോഹരമായി ജീവിക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും 2024 ൽ ആ ബന്ധം അവസാനിച്ചു

ബെന്നുമായുള്ള വിവാഹ മോചനം ജെനിഫരിനെ വല്ലാതെ തളർത്തിയിരുന്നു. പക്ഷേ താരം തന്നെ സ്വയം ഒരു തിരക്കിലേക്ക് തള്ളിവിട്ടതോടെ ആ വിഷമത്തിൽ നിന്ന് പകുതിയോളം പുറത്തു കടക്കാൻ സാധിച്ചു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. പാട്ടിലും അഭിനയത്തിലുമൊക്കെ കൂടുതൽ ഇൻവോൾവ് ചെയ്യാൻ തുടങ്ങി.

Also Read: 21 ആം വയസ്സിൽ മില്ലി ബോബി ബ്രൗൺ അമ്മയായി, കുഞ്ഞിനെ ദത്ത് എടുത്തു എന്ന സന്തോഷ വാർത്ത അറിയിത്ത് മില്ലിയും ജെയ്ക്കും

തന്റെ ആരാധകരുമായി നേരിട്ട് സംവദിക്കുന്നതും മറ്റുമായ കാര്യങ്ങൾ താൻ വളരെ അധികം ആസ്വദിക്കുന്നു എന്നാണ് ജെനിഫർ ലോപ്പസ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതിനൊപ്പം തന്റെ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള നിമിഷങ്ങളും നടിയെ സംബന്ധിച്ച് വലിയൊരു സ്ട്രസ്സ് റിലീസ് ആണ്.

ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെയാണോ അതിലാണ് ഇപ്പോൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് എന്ന് ഗായികയും നായികയുമായ ജെന്നിഫർ പറഞ്ഞിട്ടുണ്ട്. വേൾഡ് ടൂർ ഒക്കെയും അതിന്റ ഭാഗമാണ്.

Also Read: ഇങ്ങനെ സുന്ദരിയാരിക്കുന്നതിന്റെ കാരണം എന്റെ പുരുഷൻ തന്നെ! സൂര്യ തേജസ്സോടെ രാധിക; ജ്യോതികയുടെ വാക്കുകൾ കടമെടുത്ത് ഫാൻസ്‌

ബെന്നും താനും വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴായിരുന്നു ഏറ്റവുമൊടുവിൽ ചെയ്ത സിനിമയുടെ ഷൂട്ട് നടന്നത്. പക്ഷേ അന്നത്തെ അവസ്ഥയിൽ നിന്നെല്ലാം ഞാൻ ഇപ്പോൾ ഒരുപാട് മുന്നോട്ടുവന്നു കഴിഞ്ഞു. ജീവിതത്തിൽ സംഭവിച്ചതിനെല്ലാം ഞാനിപ്പോൾ വളരെ അധികം നന്ദിയുള്ളവളാണ്.

കൊച്ചിയുടെ ഓപ്പണറാകാതെ സഞ്ജു; തീരുമാനത്തില്‍ ഞെട്ടി ആരാധകര്‍


ലോപസ് കിസ്സ് ഓഫ് ദ സ്പൈഡർ വുമൺ ആണ് ജെനിഫർ ലോപസിന്റെ അടുത്ത ചിത്രം. ഒക്ടോബർ 10ന് സിനിമ തിയേറ്ററുകളിലെത്തും. അതിന്റെ പ്രമോഷൻ പരിപാടികളിലും ജെനിഫർ സജീവമാണ്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article