വിവാഹ മോചനത്തിന് ശേഷം കരിയറും കാശും ഇല്ലാത്ത അവസ്ഥ; വഴി മുട്ടിയപ്പോഴും കടം വാങ്ങിയില്ല, ഐശ്വര്യ പറയുന്നു

2 weeks ago 3
ആദ്യകാല നടി ലക്ഷ്മിയുടെ മകള്‍, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച നടി- ഐശ്വര്യ ഭാസ്‌കര്‍ ഡോര്‍ ഡോറാ പോയി സോപ്പ് വില്‍പന നടത്തുന്നു എന്ന വാര്‍ത്തകള്‍ ആളുകളെ സംബന്ധിച്ച് അതിശയമായിരുന്നു. അതിലെന്താണ് തെറ്റ്, അഭിനയിക്കാന്‍ അവസരം വന്നില്ല, ഞാന്‍ സ്വന്തമായി അധ്വാനിച്ച് കാശുണ്ടാക്കുന്നു, ആരുടെയും മോഷ്ടിക്കാനും പിടിച്ചു പറിക്കാനും ഒന്നുമല്ലല്ലോ. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്നതിലെ സന്തോഷം തനിക്കുണ്ട് എന്നാണ് അന്ന് ഐശ്വര്യ ഭാസ്‌കര്‍ പറഞ്ഞത്.

ഇപ്പോഴിതാ എത്ര തന്നെ കഷ്ടപ്പെടേണ്ടി വന്നാലും കടം വാങ്ങിച്ച് ജീവിക്കില്ല എന്ന് ഐശ്വര്യ ഭാസ്‌കര്‍ വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡില്‍ സാധനങ്ങള്‍ വാങ്ങുന്നതും ഇഎംഐയില്‍ സാധനങ്ങള്‍ വാങ്ങുന്നതും ബാധ്യതയാണ്, ഒരു തരം കടം വയ്ക്കല്‍ തന്നെയാണ്. ഈ ജീവിതത്തില്‍ ഞാന്‍ അതിന് തയ്യാറല്ല. അതിന് കാരണം എന്റെ അമ്മൂമ്മയാണ് എന്ന് ഐശ്വര്യ പറയുന്നു.

Also Read: കാന്‍സറിനോട് ധീരമായി പൊരുതി, അവസാനം അമ്മ മരണപ്പെട്ടു; വേദനയോടെ റോബിന്‍ രാധാകൃഷ്ണ

ഡിവോഴ്‌സിന് ശേഷം കരിയറും ഇല്ല കാശും ഇല്ലാത്ത അവസ്ഥയായിരുന്നു എനിക്ക്. ഒന്നും ഇല്ലാതെയാണ് അമ്മയുടെ വീട്ടിലേക്ക് എത്തിയത്. അവിടെ നിന്ന് പഠിച്ച് ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തു തുടങ്ങി. വരുമാനം വന്ന് തുടങ്ങിയപ്പോള്‍ മകള്‍ക്കും അമ്മൂമ്മയ്ക്കുമൊപ്പം ഞാനൊരു വാടക വീട്ടിലേക്ക് താമസം മാറി. അവിടെ വച്ചാണ് എനിക്ക് ആദ്യത്തെ സീരിയല്‍ വരുന്നത്. അതിനെ തുടര്‍ന്ന് നിരന്തരം സീരിയല്‍ ഓഫറുകള്‍ വന്നു.

സീരിയല്‍ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുമ്പോഴാണ് നരസിംഹം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയും ഞാന്‍ ചെയ്തത്. വീണ്ടും കരിയര്‍ ബ്രൈറ്റായി തുടങ്ങി, ജീവിതം മെച്ചപ്പെട്ടു. അപ്പോഴാണ് കാര്‍ വാങ്ങണം എന്ന ആഗ്രഹം വന്നത്. പൈസ ചേര്‍ത്തു വച്ച് ചേര്‍ത്തുവച്ച് അങ്ങനെ ഒരു കാര്‍ സ്വന്തമാക്കി.

അതിന് ശേഷം ഒരു ബാങ്കില്‍ നിന്ന് എനിക്ക് കോള്‍ വന്നു, രണ്ടര ലക്ഷം രൂപയുടെ ഗോള്‍ഡന്‍ ക്രഡിറ്റ് കാര്‍ഡ് എനിക്ക് വന്നു എന്ന് പറഞ്ഞായിരുന്നു കോള്‍. ഭയങ്കര സന്തോഷം തോന്നി, വേഗം അമ്മൂമ്മയോട് പോയി പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് എന്നാല്‍ കടം വാങ്ങാനുള്ള കാര്‍ഡ് അല്ലേ, അത് വേണ്ട എന്ന് അമ്മൂമ്മ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു, അല്ല എനിക്ക് വാങ്ങണം എന്ന് തന്നെ ഞാന്‍. അവസാനം ആ ഫോണ്‍ ചെയ്ത ആള്‍ വീട്ടിലേക്ക് വന്നു. ചില പേപ്പറുകളൊക്കെ ഒപ്പു വയ്ക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ രണ്ടര ലക്ഷം രൂപ കടം വാങ്ങുന്നതിന് തുല്യമാണ് ഇത്, കാശ് കൈയ്യില്‍ കിട്ടുമ്പോള്‍ പലതും വാങ്ങാന്‍ തോന്നും, പക്ഷേ പിന്നീട് അത് അടച്ചു തീര്‍ക്കേണ്ട ബാധ്യതകളെ കുറിച്ചൊക്കെ പറഞ്ഞ് അമ്മൂമ്മ അയാളെ തിരിച്ചയച്ചു.


അന്ന് അമ്മൂമ്മയോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നു അത്. കാശുണ്ടെങ്കില്‍ വാങ്ങണം, അതില്ലെങ്കില്‍ ഇല്ലാത്തത് പോലെ തന്നെ ജീവിക്കണം എന്നാണ് അമ്മൂമ്മ എന്നെ പഠിപ്പിച്ചത്. അതിന് ശേഷം ജീവിതത്തില്‍ ഒരുപാട് കഷ്ടങ്ങള്‍ വന്നപ്പോഴും ഞാന്‍ കടം വാങ്ങിയിട്ടില്ല. കടം വലിയൊരു ബാധ്യതയാണ്, സമാധാനത്തോടെ ഉറങ്ങാന്‍ പോലും നമ്മളെ സമ്മതിക്കില്ല. ക്രെഡിറ്റ് കാര്‍ഡും ഇഎംഐയും വാങ്ങി കഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ ഞാന്‍ പിന്നീട് കണ്ടിട്ടുണ്ട്.

2015 ല്‍ വെള്ളപ്പൊക്കത്തില്‍ എന്റെ കാര്‍ പോയി, അതിന് ശേഷം കാശ് ചേര്‍ത്ത് വച്ച് കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ അമ്മ എന്നോട് ചോദിച്ചുു, ഉള്ള പൈസ കൊണ്ടുപോയി കാര്‍ വാങ്ങി, ഡ്രൈവറെ വയ്ക്കുന്നതിലും നല്ലതല്ലേ, ആവശ്യമുള്ളപ്പോള്‍ ടാക്‌സി പിടിക്കുന്നത് എന്ന്. ആലോചിച്ചപ്പോള്‍ ശരിയാണ്. പണ്ടൊക്കെ കാര്‍ ഓടിക്കുന്നത് സന്തോഷമായിരുന്നു, ഇന്ന് ഈ ട്രാഫിക്കില്‍ സമ്മര്‍ദ്ദമാണ്. പിന്നെ എന്തിനാണ് ആളുകളെ കാണിക്കാന്‍ ഒരു കാര്‍, എന്റെ യാത്രകള്‍ സൗകര്യപ്രദം ആക്കിയാല്‍ പോരെ, അതുകൊണ്ട് പിന്നീട് കാര്‍ വാങ്ങാനുള്ള ആഗ്രഹവും ഉപേക്ഷിച്ചു എന്നാണ് ഐശ്വര്യ പറഞ്ഞത്.

Read Entire Article