സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് ആക്ടീവായ പ്രീതി തുടക്കത്തില്‍ പങ്കുവച്ച ഫോട്ടോകള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, എന്നാല്‍ വിമര്‍ശനങ്ങളോ കമന്റുകളോ ഒന്നും തന്നെ പ്രീതിയെ തളര്‍ത്തിയില്ല. ഇപ്പോള്‍ കൂടുതല്‍ സ്ലിം ബ്യൂട്ടിയായി, സുന്ദരിയായുള്ള പ്രീതിയുടെ മാറ്റം ഫോളോവേഴ്‌സിനും കൗതുകമാണ്. 75 കിലോയില്‍ നിന്ന് 53 കിലോയിലേക്ക് എത്തി എന്ന് മാത്രമല്ല, മുഖത്ത് നല്ല ഗ്ലോയും ഉണ്ട്.
Also Read: വെറും മുപ്പതിനായിരത്തില്‍ തുടങ്ങി, ഇന്ന് 50 കോടി വരുമാനം; സിനിമയില്‍ തോറ്റ ശ്രുതികയുടെ വിജയ രഹസ്യം
ആരാണ് ഈ മാറ്റത്തിന് കാരണം എന്ന് പലരും എന്നോട് ഇന്‍ബോക്‌സില്‍ ചോദിക്കാറുണ്ട് എന്ന് പ്രീതി പറയുന്നു. ആ മാറ്റത്തിന് കാരണക്കാരനായ ആളെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണിപ്പോള്‍ പ്രീതി. സുഹൃത്തും കോച്ചുമായ ശ്രീനിവാസനാണ് അതിന് കാരണം. നിരന്തരമായ ശ്രമിക്കുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം സംഭവിക്കുന്നത് എന്ന് പ്രീതി പറയുന്നു.
ഇത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു, അത് ഏറ്റവും വലിയ വിജയമാക്കി തീര്‍ക്കുകയും ചെയ്തു. ഈ ഒരു യാത്രയ്ക്ക് കൂടെ നിന്നതിന് ശ്രീനിയ്ക്ക് നന്ദി. എഴുപത്തിയഞ്ചില്‍ നിന്ന് 53 ലേക്ക് ഞാന്‍ എത്തിയതിന്റെ ഏറ്റവും വലിയ കാരണ് ശ്രീനി തന്നെയാണ്. എന്റെ കോച്ച് ആയതിനും, സപ്പോര്‍ട്ടിങ് സിസ്റ്റം ആയതിനും എപ്പോഴും എന്റെ സുഹൃത്ത് ആയതിനും നന്ദി, വാക്കുകള്‍ക്കപ്പുറത്തെ കടപ്പാട്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നീ എന്റെ പുഷ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, എനിക്ക് മോട്ടിവേഷന്‍ തന്നു, വെല്ലുവിളികള്‍ തന്നു. എന്നെ കൊണ്ട് സാധിക്കുമോ എന്ന് എനിക്ക് പോലും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ നീ എന്നെ വിശ്വസിച്ചു. ഫിറ്റ്‌നസ്സ് എന്റെ ശീലത്തിന്റെ ഭാഗമാക്കാനും, മാറ്റം യാഥാര്‍ത്ഥ്യമാക്കാനും നീയാണ് കാരണം- പ്രീതി പറയുന്നു .




English (US) ·