വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അറസ്റ്റില്‍

8 months ago 6

shivalik sharma

ശിവാലിക് ശർമ | instagram - shivaliksharma28, AFP

ജയ്പുര്‍: മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശര്‍മ ബലാത്സംഗക്കേസില്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. താരത്തെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുടി ഭഗത്സനി പോലീസ് സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ശിവാലിക്കിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഒരു യാത്രയ്ക്കിടെ 2023 ഫെബ്രുവരിയിലാണ് ജോധ്പുര്‍ സ്വദേശിയായ യുവതിയെ ശിവാലിക് പരിചയപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായി. ദിവസവും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തി. ഇരുകൂട്ടരുടെയും കുടുംബങ്ങളും ഇവരുടെ ബന്ധത്തെ പിന്തുണച്ചു. തുടര്‍ന്ന് വിവാഹ നിശ്ചയച്ചടങ്ങിലേക്കുവരെ കാര്യങ്ങൾ നീണ്ടതായും പോലീസ് പറയുന്നു. വിവാഹനിശ്ചയത്തിനുശേഷം ശിവാലിക് ജോധ്പുരിലേക്ക് വരികയും യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും രാജസ്ഥാനില്‍ പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ 2024 ഓഗസ്റ്റില്‍ ശിവാലിക് യുവതിയുമായി സ്വന്തം നാടായ വഡോദരയിലെ വീട്ടിലെത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ ഈ ബന്ധം തുടരാനാവില്ലെന്ന് യുവതിയെ അറിയിച്ചു. അവനൊരു ക്രിക്കറ്റ് താരമായിരുന്നെന്നും തങ്ങള്‍ അവനായി മറ്റു വിവാഹാലോചനകള്‍ പരിഗണിക്കുകയാണെന്നും പറഞ്ഞു. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ വൈദ്യപരിശോധനകളടക്കം പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു.

ബറോഡ സ്വദേശിയായ ശിവാലിക്, ഇടംകൈയന്‍ ബാറ്റിങ് ഓള്‍റൗണ്ടറാണ്. 2018-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം 18 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍നിന്ന് 1,087 റണ്‍സ് നേടിയിട്ടുണ്ട്. 13 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്നായി 322 റണ്‍സും 19 ടി20-യില്‍നിന്ന് 349 റണ്‍സും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് വിക്കറ്റുകളും നേടി. ഈവര്‍ഷം ജനുവരിയില്‍ ബറോഡയുടെ രഞ്ജി ട്രോഫി സീസണിലാണ് ശിവാലിക് അവസാനമായി മത്സര രംഗത്തുണ്ടായിരുന്നത്. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ആര്‍സിബി ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ഉള്‍പ്പെടുന്ന ടീമിലായിരുന്നു ശിവാലിക് ഉണ്ടായിരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈയിലെത്തിയ ശിവാലിക്കിന് പക്ഷേ, ഒരു മത്സരത്തിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ നവംബറിലെ മെഗാ താരലേലത്തില്‍ മുംബൈ താരത്തെ റിലീസ് ചെയ്തിരുന്നു.

Content Highlights: erstwhile mumbai indians cricketer arrested connected rape charges

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article