Authored by: ഋതു നായർ|Samayam Malayalam•1 Jul 2025, 11:58 am
നിറഞ്ഞചിരിയോടെ മാത്രമാണ് റിമിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാൽ ഉള്ളിൽ ദുഖത്തിന്റെ തിരമാല അടിക്കുമ്പോൾ പോലും റിമിയുടെ എനർജി പറയാതെ വയ്യ
റിമി ടോമി (ഫോട്ടോസ്- Samayam Malayalam) ഗായികയായും, അവതാരകയായും തന്റേതായ ഇടം നേടിയ റിമി സ്വന്തം അധ്വാനത്തിലൂടെ ആണ് ഇന്ന് കാണുന്ന 'കോടീശ്വരിയായ റിമി', ആയി മാറിയത്. ഇന്ന് ലക്ഷങ്ങൾ ആണ് ഒരു മാസം റിമിക്ക് കിട്ടുന്നത്. വരുമാനം കൂടുന്നുണ്ട് എങ്കിലും എന്തുകൊണ്ട് മറ്റൊരു ജീവിതത്തെക്കുറിച്ച് റിമി ചിന്തിക്കുന്നില്ല എന്ന ചോദ്യം ഏറെ നാളായി മലയാളികൾ പരിഭവങ്ങൾ ആയി ചോദിക്കാറുണ്ട്. എന്നാൽ വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നെല്ലെന്നാണ് റിമി പറഞ്ഞിട്ടുള്ളത്.
എല്ലാവരുടെയും മനസ്സിൽ പ്രണയം ഉള്ളപോലെ തനിക്കും പ്രണയം ഉണ്ട് എന്ന് പറഞ്ഞ റിമി ആരോടാണ് പ്രണയം എന്നോ എന്തിനോട് ആണ് പ്രണയം എന്നോ പറഞ്ഞിട്ടില്ല. യാത്രയും ബോഡി ബിൽഡിങ്ങും ഒക്കെ ആയി റിമി വളരെ ഹാപ്പിയാണ്. ലോകത്തിന്റെ പല കോണുകളിലായി യാത്ര ചെയ്യുന്ന റിമി ഷോയുടെ ഭാഗം അല്ലാതെയും അതിനായി സമയം കണ്ടെത്താറുണ്ട്. വിദേശ രാജ്യങ്ങൾ അടക്കം കുടുംബത്തിന് ഒപ്പമാണ് താരത്തിന്റെ പല യാത്രകളും. വിദേശത്തേക്ക് പോകുമ്പോൾ റിമിയുടെ അനുജൻ റിങ്കു ആണ് കൂടെ പോകാറ് പതിവ്.ഇത്തവണ റിമിയുടെ ഒപ്പം യാത്ര പോയത് അനുജത്തി റീനു ടോമി ആണ്. തന്റെ കുഞ്ഞുങ്ങളെ പോലും നാട്ടിൽ ഒറ്റക്ക് ആക്കിയാണ് അനുജത്തി തന്റെ ഒപ്പം യാത്രക്ക് വന്നതെന്ന് റിമി പറയുന്നു. അനുജത്തിയുടെ സ്നേഹത്തിനും പിന്തുണക്കും പകരം നൽകാൻ തന്റെ സ്നേഹം മാത്രമെന്നും റിമി പറയുന്നു. നന്ദി പറയാൻ വാക്കുകൾ പോരെന്നും സ്നേഹം വർണ്ണിക്കാൻ ആകില്ലെന്നും റിമി പറയുന്നു. അനുജത്തിയും അനുജനും നൽകുന്ന സ്നേഹവും പിന്തുണയും ആണ് തന്റെ ശക്തി കുടുംബം ആണ് തന്റെ എല്ലാമേ ന്നും റിമി ആവർത്തിക്കുമ്പോൾ ആരാധകരുടെ നിരന്തരമായുള്ള ചോദ്യത്തിനും കൂടി ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
വിവാഹം കഴിക്കാതെ എന്തുകൊണ്ട് കുടുംബത്തിനുവേണ്ടി! സ്വന്തമായി ജീവിതം വേണ്ടേ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് റിമി പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നത്.
സിസ്റ്റർ ലവ്. മൂന്ന് ആഴ്ചത്തെ വിദേശ യാത്രക്കായി അവളും ഇത്തവണ എന്റെ കൂടെ വന്നു. അതും ആദ്യമായി. സ്നേഹവും കരുതലും നിറഞ്ഞ ഒരു പ്യുവർ ഹാർട്ടാണ് അവൾക്ക്. അവൾക്ക് കുഞ്ഞുങ്ങളെ മിസ് ചെയ്യുമായിരുന്നിട്ടും എന്റെ ഒപ്പം വരാൻ തീരുമാനിച്ചു. കൂട്ടുവന്നു, അവളോടൊപ്പമുള്ള അത്രയും സുന്ദരവും മധുരവും വിലപ്പെട്ടതുമായ സമയം ആണ് ഇത് - എനിക്ക് കിട്ടിയ വിലമതിക്കാൻ ആകാത്ത നിമിഷങ്ങൾ. എന്റെ ജീവിതത്തിൽ അവളെ ലഭിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു,
ഇത്രയും നിഷ്കളങ്കമായി എന്നെ സ്നേഹിക്കുന്ന ഒരു സഹോദരിയെയും സഹോദരനെയും എനിക്ക് നൽകിയതിന് ദൈവത്തോട് എനിക്ക് അകമഴിഞ്ഞ നന്ദി അറിയിക്കാൻ ഉണ്ട്. നിങ്ങൾ രണ്ടുപേരും എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളാണ് ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം. #SisterLove #Gratuitude #FamilyBond #PureHeart #UnbreakableLove #blessedbeyondwords റിമി കുറിച്ചു.





English (US) ·