വിവാഹം കഴിഞ്ഞ ഉടനെ സമാന്തയില്‍ നിന്നും ഉണ്ടായ അനുഭവം; ഭര്‍തൃ സഹോദരി പറയുന്നു, അവര്‍ ശരിക്കും തങ്കമാണ്!

1 month ago 4
സമാന്ത റുത്ത് പ്രഭു നായികയായി എത്തുന്ന മാ ഇന്‍ടി ബംഗാരം എന്ന ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിയ്ക്കുന്നത്. മാ ഇന്‍ടി ബംഗാരം എന്നാല്‍ ഞങ്ങളുടെ വീട്ടിലെ തങ്കം എന്നാണ് അര്‍ത്ഥം, ഈ സിനിമ കാണുന്നതിന് മുന്‍പെ തങ്കത്തെ ഞാന്‍ നേരില്‍ കണ്ടു എന്ന് സമാന്ത റുത്ത് പ്രഭുവിന്റെ ഭര്‍തൃ സഹോദരി പറയുന്നു. മാ ഇന്‍ടി ബംഗാരത്തിന്റെ റിലീസിന് മുന്‍പ് തന്റെ നാത്തൂനെ കുറിച്ച് പറഞ്ഞകൊണ്ട് ഷീതള്‍ നിഡിമോരു പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഷീതള്‍ നിഡിമോരുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഇതിന് മുന്‍പ് ഞാന്‍ സമാന്തയുടെ ഒരു സിനിമയും കണ്ടിട്ടില്ല, പക്ഷേ പുലര്‍ത്തെ മൂന്ന് മണിക്ക് ഞാന്‍ അവളരെ കണ്ടിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ, ഞാന്‍ ഹൈദരാബാദിലുള്ള സമാന്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയി. രാത്രിയായപ്പോള്‍ എനിക്ക് വയ്യായ്ക അനുഭവപ്പെട്ടു. തണുപ്പ് കാരണം ഞാന്‍ വിറക്കുകയായിരുന്നു. ഛര്‍ദ്ദിയും, തല പൊട്ടിപ്പൊളിയുന്ന വേദനയും. മരുന്നുകളൊന്നും എന്റെ കൈയ്യിലുണ്ടായിരുന്നില്ല. പുതപ്പ് എവിടെയാണ് എന്ന് നോക്കണമെങ്കില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും എനിക്ക് വയ്യായിരുന്നു.

Also Read: ഒരേ ചിരി, ഒരേ ഡ്രസ്സ്, മൂന്ന് പേരും കുട്ടികള്‍! മമ്മൂട്ടിയ്‌ക്കൊപ്പം കളിച്ചി ചിരിച്ച് നയന്‍താരയുടെ ഇരട്ടക്കുട്ടികള്‍!

ഫാമിലി ഗ്രൂപ്പില്‍ മെസേജ് അയക്കാന്‍ എനിക്ക് മടിയുണ്ടായിരുന്നു, എന്നിട്ടും ഞാന്‍ ഒരു മെസേജ് ഇട്ടു- ഇവിടെ എവിടെയാണ് മെഡിസിന്‍ ഉള്ളത്, എനിക്ക് വിറക്കുന്നു, പുതപ്പ് എവിടെയാണ് എന്നറിയില്ല- എന്ന് പറഞ്ഞായിരുന്നു മെസേജ്. മിനിട്ടുകള്‍ക്കകം സമാന്തയുടെ മറുപടി വന്നു, ഞാന്‍ വരുന്നു എന്നായിരുന്നു മറുപടി.

സമാന്ത ആരെയും വിളിച്ചെഴുന്നേല്‍പ്പിട്ടില്ല, എന്റെ സഹോദരനോട് നിങ്ങളൊന്ന് എഴുന്നേറ്റ് പോയി നോക്ക് എന്ന് പറഞ്ഞില്ല, മറ്റാരെയെങ്കിലും ഏല്‍പിച്ച് കൈയ്യൊഴിഞ്ഞില്ല, സമാന്ത തന്നെ നേരിട്ടു വന്നു. പുതപ്പ് എവിടെയാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, വലിയ ടവ്വല്‍ ഒക്കെയെടുത്ത് എന്നെ പുതപ്പിച്ചു, എനിക്ക് ചൂട് പകര്‍ന്നു. ആ രാത്രി മുഴുവന്‍ സമാന്ത ഉറങ്ങാതെ എനിക്ക് വേണ്ടി കാവലിരുന്നു.


പിറ്റേന്ന് രാവിലെ സമാന്തയ്ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു, അവള്‍ അങ്ങോട്ടേക്ക് പോയി. ഒന്ന് ഓകെയായപ്പോള്‍ ഞാനും സെറ്റില്‍ പോയി. എന്നെ കണ്ടയുടനെ ഷൂട്ട് എങ്ങനെയുണ്ട് എന്നല്ല സമാന്ത ചോദിച്ചത്, നീ ഓകെയല്ലേ എന്നാണ്. തലേ ദിവസം ഉറങ്ങാത്തതിന്റെ യാതൊരു ക്ഷീണവും സമാന്തയ്ക്കുണ്ടായിരുന്നില്ല. സാരിയുടുത്ത്, ചിരിയോടെ, എനര്‍ജിയോടെ, ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുകയായിരുന്നു സാം.


ആ രംഗങ്ങള്‍ കാണുന്ന ആര്‍ക്കും അറിയില്ല അവള്‍ എത്രമാത്രം ക്ഷീണിച്ചതാണെന്ന്, അവള്‍ ഉറങ്ങിയിട്ടില്ല എന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല, ആ പുഞ്ചിരിക്ക് പിന്നിലെ ആര്‍ദ്രമായ ഹൃദയം ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാളുടെ കരുത്ത് അവരുടെ കാരുണ്യത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുമ്പോള്‍ എത്ര മനോഹരമാണ് എന്നാണ് ഞാനപ്പോള്‍ ചിന്തിച്ചത്.

ജീവിതം എളുപ്പം ആകുമ്പോള്‍ കിട്ടുന്ന ദയ അല്ല, സ്വയം തളര്‍ന്നു പോകുമ്പോള്‍ അവശേഷിക്കുന്ന ദയയാണത്. ഒന്ന് വിശ്രമിച്ചാല്‍ ആരും കുറ്റം പറയില്ല, എന്നാലും മുന്നോട്ട് പോകാനുള്ള ആര്‍ജ്ജവം. അതുകൊണ്ടാണ് ഈ സിനിമയുടെ പേര് എന്നില്‍ ഒരു പുഞ്ചിരിയുണ്ടാക്കുന്നത്. മാ ഇന്‍ടി ബംഗാരം കാണുന്നതിന് എത്രയോ മുന്‍പ് ഞാന്‍ ബംഗാരത്തെ (തങ്കം) കണ്ടു കഴിഞ്ഞു.

Read Entire Article