Authored by: ഋതു നായർ|Samayam Malayalam•25 May 2025, 8:13 am
സിബിൻ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനും ആയിരുന്നു. ഞങ്ങളുടെ മകനും മകൾക്കും ഒപ്പം പുതിയ ജീവിതം തുടങ്ങുന്നു എന്നാണ് സിബിൻ കുറിച്ചത്
ആര്യ സിബിൻ (ഫോട്ടോസ്- Samayam Malayalam) തീർത്തും അപ്രതീക്ഷിതമാണ് ആര്യയുടെ വിവാഹ അനൗൺസ്‌മെന്റ് തന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്ന സിബിനുമായി താൻ വിവാഹിത ആകുന്നു എന്നാണ് ആര്യ വെളിപ്പെടുത്തിയത്, നിരവധി ആളുകൾ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിയതും. ആര്യയുടെ സുഹൃത്തുക്കളെ പോലെ ബന്ധുക്കളെ പോലെ സന്തോഷം ആരാധകർക്കും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ആര്യക്കും സിബിനും ഇത് പുതു തുടക്കമാണ്. രണ്ടാളുടെയും ആദ്യ വിവാഹം ഡിവോഴ്സ് ചെയ്തിരുന്നു. കഴക്കൂട്ടം സബ് രജിസ്റ്റർ ഓഫീസിൽ വിവാഹരജിസ്ട്രേഷന്റെ ഭാഗമായി സമർപ്പിച്ച രേഖയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇതിനിടയിലാണ് നടിയും നർത്തകിയും ആയ നയന ജോസൻറെ വിവാഹം നടന്നത്. ചടങ്ങിൽ സിബിൻ ഒറ്റക്കാണ് എത്തിയത്.
ആര്യയെ എന്തുകൊണ്ട് കൂടെ കൂട്ടിയില്ല എന്ന് ഓൺലൈൻ ചാനലുകാർ സിബിനോട് ചോദിക്കുന്നത്. കല്യാണം കഴിഞ്ഞാൽ അല്ലെ കൂടെ കൂട്ടാൻ ആകൂ ആര്യ ഇപ്പോൾ ആര്യയുടെ വീട്ടിലാണ്. എന്നും സിബിൻ പറയുന്നു ഉടനെ അടുത്ത ചോദ്യമെത്തി അപ്പോൾ രജിസ്റ്റർ മാര്യേജിന്റെ രേഖകളോ എന്ന്. എന്നാൽ ഏയ് കഴിഞ്ഞിട്ടില്ല എന്നാണ് സിബിൻ മറുപടി നൽകിയത്.
എന്നാൽ ഏറെ ദിവസങ്ങൾക്ക് മുൻപേ ആണ് സിബിന്റെയും ആര്യയുടെയും എന്ന പേരിൽ വിവാഹരജിസ്ട്രേഷൻ റെക്കോർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
രേഖകൾ പ്രകാരം ആര്യയ്ക്ക് മുപ്പത്തിനാല് വയസും സിബിനു 33 വയസുമാണ് പ്രായം രണ്ടാളുടെയും മാര്യേജ് സ്റ്റാറ്റസ് ഡിവോഴ്സ്ഡ് എന്ന സൂചിപ്പിച്ചതും. എന്നാൽ ഇപ്പോൾ സിബിന്റെ വിവാഹം ഡിവോഴ്സ്ഡ് ആയിട്ടില്ല എന്ന രീതിയിലും പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ വിവാഹരജിസ്ട്രേഷനിൽ കൃത്യമായി തന്നെ ഡിവോഴ്‌സ്ഡ് എന്ന് സിബിൻ സൂചിപ്പിച്ചിട്ടുണ്ട്.
ALSO READ: വീണയും വിജയും ഒന്നിച്ചു! സംരംഭക പ്രോപഞ്ചയുടെ സഹ സ്ഥാപക; പർവീനുമായുള്ള വിവാഹം; പുത്തൻ ചിത്രങ്ങൾ വിശേഷങ്ങൾ
ഇരുവരും ദീർഘകാലമായി സുഹൃത്തുക്കൾ ആയിരുന്നു. എല്ലാ പ്രതിസന്ധിഘട്ടത്തിലും ഒപ്പം ഉണ്ടായിരുന്ന ആള് ഇപ്പോൾ ജീവിതത്തിലേക്ക് പാർട്ണർ ആയി വരുന്ന സന്തോഷം ആര്യയും സിബിനും മറച്ചുവച്ചില്ല . ഇരുവരും പങ്കുവച്ച പോസ്റ്റിൽ അത്രയും അവരുടെ സന്തോഷം നിറഞ്ഞുനിന്നു. ഇത്രയും കാലം തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ പലതും തെറ്റായിരുന്നു എന്നാൽ ഇപ്പോൾ എന്റെ ചോക്കി എന്റെ ലൈഫിലേക്ക് വരുമ്പോൾ എന്റെ ജീവിതത്തിനു അർഥം ഉണ്ടാകുന്നു എന്നെ ഏറ്റവും മനസിലാക്കിയ ആളാണ് എന്റെ ചോക്കി എന്നും സിബിൻ പറഞ്ഞിരുന്നു.





English (US) ·