Authored by: ഋതു നായർ|Samayam Malayalam•24 Jul 2025, 1:44 pm
സുഹൃത്തുക്കളായി തുടങ്ങി പിന്നീട് സോള്‍മേറ്റായി മാറുകയായിരുന്നു ഇരുവരും; ഇവരുടെ ഇഷ്ടത്തിന് കുടുംബവും കൂടെ നിന്നപ്പോൾ ആ സന്തോഷം രണ്ടുവര്ഷത്തിലേക്ക് എത്തിയിരിക്കുന്നു
നൂറിൻ ഷെരീഫ് ഫഹീം (ഫോട്ടോസ്- Samayam Malayalam) ALSO READ:19 വയസുള്ളപ്പോൾ കുടുംബംഏറ്റെടുക്കേണ്ടി വന്നു! എന്റെ അവസ്ഥകൾ കൃത്യമായി മനസിലാക്കിയ എന്റെ ഹീറോ
2025 ജൂലൈ 24 , ന് ഞങ്ങൾ സ്വപ്നം കണ്ട ഭാര്യാഭർത്താക്കന്മാരായുള്ള ജീവിതം 2 വർഷം പൂർത്തിയാവുകയാണ്! അതിലെ ഓരോ ചെറിയ നിമിഷങ്ങൾ പോലും ഹൃദയത്തോട് ചേർത്തുപിടിച്ച് ഞങ്ങൾ അങ്ങനെ സന്തോഷമായി മുൻപോട്ട് പോകുന്നു. ചുറ്റും ധാരാളം ആളുകൾ ഉണ്ട് സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങൾ ഞങ്ങൾക്ക് നൽകാൻ. അനന്തമായ യഥാർത്ഥ നിമിഷങ്ങളിലേക്ക് ഞങ്ങൾക്ക് ഇനിയും പോകാനുണ്ട്. നിങ്ങൾ ഓരോ ആളുകളുടെയും സ്നേഹവും പിന്തുണയും വേണം. ഫഹീമിനെ ടാഗ് ചെയ്തുകൊണ്ട് നൂറിൻ കുറിച്ചു.
ALSO READ: 19 വയസുള്ളപ്പോൾ കുടുംബംഏറ്റെടുക്കേണ്ടി വന്നു! എന്റെ അവസ്ഥകൾ കൃത്യമായി മനസിലാക്കിയ എന്റെ ഹീറോ
ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ദിലീപിന് പുറമേ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാത്തിനും പുറമെ മോഹൻലാൽ കാമിയോ റോളിൽ എത്തുന്നു എന്നതാണ് മറ്റൊരു സന്തോഷം.
അഡാര്‍ ലവിലൂടെയായി ശ്രദ്ധ നേടിയതാണ് നൂറിന്‍ ഷെരീഫ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നൂറിനും സുഹൃത്തായ ഫഹീം സഫറും വിവാഹിതരായത്. ജൂണ്‍, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തില്‍ കഴിവ് തെളിയിച്ച താരമാണ്.





English (US) ·