Published: September 30, 2025 03:26 PM IST Updated: September 30, 2025 04:47 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ചു വീണ്ടും തുറന്നുപറച്ചിലുമായി ഇൻഫ്ലുവൻസറും മോഡലുമായ ധനശ്രീ വർമ. ദാമ്പത്യം തകർന്നതിന്റെ കാരണത്തെക്കുറിച്ചും വേർപിരിയലിന് ശേഷം താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും റൈസ് ആൻഡ് ഫോൾ എന്ന ടിവി റിയാലിറ്റി ഷോയിലൂടെയാണ് ധനശ്രീയുടെ വെളിപ്പെടുത്തൽ.
വിവാഹത്തിനു ശേഷമുള്ള ആദ്യ വർഷം തന്നെ ചെഹൽ തന്നെ ചതിക്കുകയാണ് മനസ്സിലായെന്നും രണ്ടാം മാസം കയ്യോടെ പിടികൂടിയെന്നും ധനശ്രീ പറഞ്ഞു. ഷോയിലെ മറ്റൊരു മത്സരാർഥിയായ നടി കുബ്ര സെയ്തുമായുള്ള സംഭാഷണത്തിനിടെയാണ് ധനശ്രീ ഇതു പറഞ്ഞത്. ഇതിന്റെ വിഡിയോ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘‘എപ്പോഴാണ് ഈ ബന്ധം മുന്നോട്ടു പോകില്ലെന്നും ഇതൊരു തെറ്റായ തീരുമാനമായിരുന്നെന്നും മനസ്സിലായത്’’ എന്ന കുബ്ര ചോദിക്കുമ്പോൾ ‘‘ആദ്യ വർഷം തന്നെ. രണ്ടാം മാസത്തിൽ കയ്യോടി പിടികൂടി’’ എന്നാണ് ധനശ്രീയുടെ പ്രതികരണം. ‘‘ക്രേസി ബ്രോ’’ എന്നായിരുന്നു ഞെട്ടലോടെ കുബ്രയുടെ പ്രതികരണം. ദാമ്പത്യ ബന്ധത്തിൽ പങ്കാളിയുടെ കാര്യത്തിൽ നമ്മുക്കും ഉത്തരവാദിത്തമുണ്ടെന്നും പരസ്പര ബഹുമാനം ആവശ്യമാണെന്നും ധനശ്രീ ഇതിനു മുൻപുള്ള മറ്റൊരു എപ്പിസോഡിൽ പറഞ്ഞിരുന്നു.
‘‘അവരുടെ ബഹുമാനം നിങ്ങളുടെ ഉത്തരവാദിത്തവുമാണ്. എനിക്കും അനാദരവ് കാണിക്കാമായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒന്നും പറയാനില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പക്ഷേ അദ്ദേഹം എന്റെ ഭർത്താവായിരുന്നു, ആ ബഹുമാനം ഞാൻ നൽകിയിരുന്നു. ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചെന്ന വസ്തുത ഞാൻ അംഗീകരിക്കണം.’’– ധനശ്രീ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളെക്കുറിച്ചും ധനശ്രീ പ്രതികരിച്ചു.
‘‘നമ്മളെ സ്വയം നന്നായി സമൂഹത്തിനു മുന്നിൽ കാണിക്കുന്നത് നമ്മുടെ പ്രവർത്തിയാണ്. സ്വയം നല്ലതാണെന്ന് കാണിക്കാൻ ഒരാളെ താഴ്ത്തിക്കെട്ടുന്നത് എന്തിനാണ്? എന്ത് ചെയ്താലും, എന്നെ വിമർശിക്കാൻ പോകുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾക്ക് ഭയമുണ്ടാകില്ല. ഒരു പ്രത്യേക പക്ഷത്തിന് മാത്രമായിരിക്കും പിന്തുണ ലഭിക്കുക എന്നറിയാവുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. എന്നിട്ടും, നിങ്ങൾക്ക് അതിനെക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ, അത് മനഃപൂർവ്വമാണ്. പക്ഷേ കുഴപ്പമില്ല, എല്ലാവരും സന്തോഷിക്കൂ.’’– ധനശ്രീ പറഞ്ഞു.
I was watching Rise & Fall connected MX Player 👀
And I can’t get implicit however Dhanashree keeps dragging Yuzi into each conversation.
Fact cheque ⬇️
📅 Married: Dec 2020
💔 Separated: Jun 2022
📜 Divorced: Mar 2025
💰 Alimony: ₹4.75 Cr (Bombay HC judgment)
She says Yuzi maligned her with… pic.twitter.com/S7J4GwfeD4
2020 ഡിസംബറിലാണ് യുസ്‍വേന്ദ്ര ചെഹലും ധനശ്രീയും തമ്മിൽ വിവാഹിതരായത്. 18 മാസം വേർപിരിഞ്ഞു താമസിച്ചശേഷം 2025 മാർച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്. വിവാഹമോചനത്തിന്റെ ഭാഗമായി ചെഹൽ ധനശ്രീക്ക് നാലു കോടി രൂപ ജീവനാംശമായി നൽകിയിരുന്നെന്നാണു റിപ്പോർട്ടുകൾ.
English Summary:








English (US) ·