വിവാഹം ചെയ്യുമ്പോൾ ഐശ്വര്യയ്ക്ക് 23 ധനുഷിന് 21! ചേച്ചിയുടെ കൂട്ടുകാരി; പിരിഞ്ഞിട്ടും പിരിയാൻ വയ്യാതെ താര ദമ്പതികൾ

7 months ago 8

Authored by: ഋതു നായർ|Samayam Malayalam1 Jun 2025, 2:38 pm

ഐശ്വര്യയുടെ ലാളിത്യം ആണ് തന്നെ ഏറെ ആകര്ഷിച്ചതെന്ന് ഒരിക്കൽ ധനുഷ് പറഞ്ഞിരുന്നു. അച്ഛൻ രജനീകാന്തിനേക്കാൾ 100 മടങ്ങ് സിംപിൾ ആണ് ഐശ്വര്യ. തങ്ങളുടെ രണ്ട് ആൺമക്കൾക്കും നല്ലൊരു അമ്മയാണെന്നും അവരെ വളരെ നന്നായി വളർത്തിയിട്ടുണ്ടെന്നും ധനുഷ് അവർത്തിക്കാറുണ്ട് ഇപ്പോഴും

ധനുഷ് ഐശ്വര്യധനുഷ് ഐശ്വര്യ (ഫോട്ടോസ്- Samayam Malayalam)
സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു ചിത്രം ആയിരുന്നു ധനുഷ് - ഐശ്വര്യ രജനികാന്ത് മകന്റെ ഒപ്പം എത്തിയ ചിത്രം. ഏകദേശം മകന്റെ ഇതേ പ്രായത്തിൽ ആണ് അച്ഛനും അമ്മയും വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ഐശ്വര്യയും ആയി വിവാഹത്തിലേക്ക് കടക്കുമ്പോൾ ധനുഷിന് പ്രായം 21 വയസ് ആയിരുന്നു. ഐശ്വര്യയ്ക്ക് 23 ഉം. ഒരു കുടുംബജീവിതത്തെക്കുറിച്ച് വലിയ ധാരണകൾ ഒന്നും ഇല്ലാതെ തുടങ്ങിയ ദാമ്പത്യം. എന്നാൽ വളരെ ചെറുപ്രായത്തിൽ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ ഇരു കുടുംബങ്ങളും ഒപ്പം നിന്നു. അവിടെ വലിയവനെന്നോ ചെറിയവനെന്നോ അല്ലെങ്കിൽ സാമ്പത്തികം പ്രായം ഒന്നും അവരെ അവരുടെ ബന്ധത്തെ ബാധിച്ചില്ല. ധനുഷിന്റെ ചേച്ചിയുടെ കൂട്ടുകാരി ആയിരുന്നു ഐശ്വര്യ.

ധനുഷിന്റെ വീട്ടിലെ സ്ഥിരം സന്ദർശക. ഇവർ തമ്മിൽ പ്രണയത്തിൽ എന്ന് വീട്ടുകാർക്ക് പോലും തുടക്കകാലത്ത് സംശയം ഉണ്ടായിരുന്നില്ല. പിന്നീട് തമിഴ് മാധ്യമങ്ങളിൽ ആഘോഷിച്ചപ്പോഴാണ് ഒരു തമിഴ് റൊമാന്റിക്ക് ചിത്രം പോലെ മനോഹരമായിരുന്നു ഇവരുടെ പ്രണയമെന്ന് ആരാധകർ അറിഞ്ഞത്. അതേസമയം ഇവരുടെ പ്രണയത്തിനു കുടുംബം എതിരുനിന്നില്ല പകരം തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് നായകനായി വളർന്നു വരുന്ന ധനുഷിനെ തലൈവർ രജനികാന്ത് ഇരു കൈയും നീട്ടി സ്വീകരിച്ചു.

ALSO READ: അമ്മയുടെ അവസ്ഥയ്ക്ക് കാരണം! സംസാരിക്കാൻ കഴിയാത്ത അവസ്ഥ മാറി; ഞങ്ങളുടെ സന്തോഷത്തിനു കാരണം: ന്യൂറോളജി വിഭാഗത്തിന് നന്ദി
ഗംഭീരമായ ചടങ്ങിൽ വച്ച് ഇരുവരുടെയും വിവാഹവും നടന്നു. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. സംവിധായകൻ കസ്തൂരി രാജയുടെ മകനായ ധനുഷിനെ ഇരുകൈയ്യും നീട്ടി കുടുംബം സ്വീകരിച്ചു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് പക്ഷേ കുടുംബം ആയിരുന്നു പ്രത്യേകിച്ചും രജനികാന്ത്. തന്റെ വിവാഹത്തിൽ താൻ ഭാഗ്യവതിയും സന്തുഷ്ടയുമാണെന്ന് പലകുറി പറഞ്ഞ ഐശ്വര്യ താൻ പറഞ്ഞത് സത്യസന്ധമാണെന്ന് ഇക്കഴിഞ്ഞ ദിവസം കൂടി തെളിയിക്കുന്നു. ഒരു സമയത്ത് ജീവനെപ്പോലെ കണ്ട ആ മനുഷ്യനെ ഇന്നും മനസ്സിൽ കരുതുന്നു എന്ന് പറയുന്നതിൽ തെറ്റില്ല.

ALSO READ:ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ്! മകൾക്ക് വരുമാനമായി ജോലിയായി വിവാഹം എന്നാണ്; ചർച്ചകൾ

18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ധനുഷും ഐശ്വര്യയും വേർപിരിയുന്നതായി പ്രഖ്യാപിച്ചത് . 2022 ജനുവരി 17 ന് ആണ്. പ്രണയത്തിലായിരുന്ന ഇരുവരും 2004 ൽ ആണ് വിവാഹിതരായത്.

Read Entire Article