Authored by: അശ്വിനി പി|Samayam Malayalam•25 May 2026, 3:08 p.m. IST
രണ്ട് വര്‍ഷം മുമ്പ് വരെ വിവാഹം എന്നാല്‍ എനിക്ക് പേടിയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ കാഴ്ചപ്പാട് മാറി. എന്നാല്‍ വിവാഹം മാത്രമല്ല ജീവിതത്തിന്റെ സന്തോഷം എന്നും ആന്‍ഡ്രിയ ജെര്‍മിയ പറയുന്നു
ആൻഡ്രിയ ജർമിയവിവാഹം എന്നതിനെ താന്‍ ഒരുപാട് ഭയന്ന ഒരു സമയം ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജീവിതം എന്റെ കാഴ്ചപ്പാടുകള്‍ തന്നെ മൊത്തത്തില്‍ മാറ്റി. സാമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്തെങ്കിലും സ്വയം തിരക്കു പിടിച്ച് വിവാഹം കഴിക്കുന്നതിന് പകരം, അത്തരം കാര്യങ്ങളെല്ലാം ജീവിതത്തില്‍ വളരെ യാദൃശ്ചികമായി സംഭവിക്കണം എന്നതിലാണ് താനിപ്പോള്‍ വിശ്വസിക്കുന്നത് എന്ന് ആന്‍ഡ്രിയ ജെര്‍മിയ പറയുന്നു.
Also Read: ബ്രേക്കപ്‌സ് മാത്രമേ എന്റെ താളം തെറ്റിച്ചിട്ടുള്ളൂ; സെല്‍ഫ് ലവ് എത്രത്തോളം പ്രധാനമാണെന്ന് രഞ്ജിനി ഹരിദാസ്ഒരിക്കലും വിവാഹം മാത്രമല്ല ജീവിതത്തില്‍ സന്തോഷത്തെ നിര്‍വചിയ്ക്കുന്നത്. അതിനുമപ്പുറം ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ വളരെ അധികം ഹാപ്പിയാണ്. വിവാഹം നടക്കുമ്പോള്‍, സമയമാവുമ്പോള്‍ സംഭവിക്കട്ടെ. ഇന്ന സമയത്ത്, ഇന്ന പ്രായത്ത് വിവാഹം കഴിക്കണം എന്ന സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ് ജനങ്ങള്‍. ഈ സാഹചര്യത്തില്‍ ആന്‍ഡ്രിയയുടെ നിലപാടും കാഴ്ചപ്പാടും സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നു.
ഇതിനോടകം പലര്‍ക്കുമൊപ്പം ആന്‍ഡ്രിയ ജെര്‍മിയയുടെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അതിനോടൊന്നും നടി പ്രതികരിച്ചിട്ടില്ല. നിലവില്‍ കരിയറില്‍ ഫോക്കസ് ചെയ്യുകയാണ് ആന്‍ഡ്രിയ. അഭിനേത്രി മാത്രമല്ല, മികച്ച ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കൂടെയാണ്. മലയാളികളെ സംബന്ധിച്ച് ആന്‍ഡ്രിയ എന്നാല്‍ അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രം തന്നെയാണ് ആദ്യം ഓര്‍മയിലേക്ക് എത്തുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന്‍ പോലുള്ള സിനിമകളിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്. പിസാസ് 2, നോ എന്‍ട്രി, മനുഷി പോലുള്ള സിനിമകളാണ് നടി ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിയ്ക്കുന്നത്.






English (US) ·