Published: November 27, 2025 04:20 PM IST
1 minute Read
മുംബൈ∙ ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽനിന്നു പിന്മാറി ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രീഗസ്. സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ജമിമ കളിക്കില്ലെന്നും താരത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും ബ്രിസ്ബെയ്ൻ ഹീറ്റ്സ് ടീം പ്രതികരിച്ചു. ഇന്ത്യൻ താരം സ്മൃതി മന്ഥനയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ബിഗ് ബാഷ് ലീഗ് മത്സരങ്ങള്‍ക്കിടെ, അവധിയെടുത്ത് ജമീമ ഇന്ത്യയിലെത്തിയത്.
എന്നാൽ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതോടെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. സ്മൃതി മന്ഥനയുടെ ഹൽദി, സംഗീത് ചടങ്ങുകളിൽ ജമീമ പങ്കെടുത്തിരുന്നു. വിവാഹം മുടങ്ങിയെങ്കിലും സ്മൃതിക്കും കുടുംബത്തിനും പിന്തുണ നൽകുന്നതിനായി താരം മഹാരാഷ്ട്രയിൽ തന്നെ തുടരുകയാണ്. ഏകദിന വനിതാ ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിനു പിന്നാലെയാണ് ജമീമ ബിഗ് ബാഷ് കളിക്കാനായി ഓസ്ട്രേലിയയിലേക്കു പോയത്.
ജമീമയുടെ അഭ്യർഥന അംഗീകരിച്ചാണ് താരത്തിന് ഇന്ത്യയിൽ തുടരാൻ അനുമതി നൽകുന്നതെന്ന് ബിഗ് ബാഷ് പ്രസ്താവനയിൽ അറിയിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥന കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശ്രീനിവാസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടും വിവാഹം നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശ്രീനിവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ, അണുബാധയുണ്ടായി സ്മൃതിയുടെ പ്രതിശ്രുതവരൻ പലാശ് മുച്ഛലും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പലാശും ആശുപത്രിയിൽനിന്നു ഡിസ്ചാർജായി.
English Summary:








English (US) ·