ഖാലിദ് അല്‍ അമേരിന് സുനൈന നല്‍കിയ ബര്‍ത്ത് ഡേ സര്‍പ്രൈസിലൂടെയാണ് പ്രണയം പരസ്യമായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ഖാലിദിന് സുനൈന പിറന്നാള്‍ സര്‍പ്രൈസൊരുക്കിയത്. അതിന്റെ ചിത്രങ്ങള്‍ ഖാലിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മനോഹരമായ രാത്രി എന്ന് പറഞ്ഞ് ദൈവത്തിന് നന്ദി അറിയിച്ചാണ് സുനൈനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.
Also Read: അന്ന് പാര്‍വ്വതിക്ക് 20 വയസ്സേയുള്ളൂ, അവരുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി എന്ന് സംവിധായകന്‍ ശശി
വിവാഹം ഉടനുണ്ടാവും എന്ന വാര്‍ത്തകള്‍ക്കൊടുവിലാണ് ഇരുവരും നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും, വേര്‍പിരിഞ്ഞു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതിന്റെയും, പരസ്പരം അണ്‍ഫോളോ ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍. ഇരുവരും ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല.
സല്‍മ മുഹമ്മദാണ് ഖാലിദ് അല്‍ അമേരിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. 2024 ഏപ്രിലില്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത്. ഒരു മാസത്തിനപ്പുറം സുനൈനയ്‌ക്കൊപ്പമുള്ള ഗോസിപ്പുകളും വന്നു തുടങ്ങിയിരുന്നു. എന്നാൽ ഒരു വർഷത്തിലേറെ ഇരുവരും ബന്ധം രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ചു. കഴിഞ്ഞ വർഷം, ഡിസംബറിൽ ഖാലിദിൻറെ ജന്മദിനം ആഘോഷിച്ചുകൊണ്ട് അത് പരസ്യമാക്കുകയായിരുന്നു.
Also Read: മഞ്ജു വാര്യരെ മനസ്സില്‍ കണ്ട് എഴുതിയതാണ്, അവസാനം അത് അനുമോളിലേക്ക് എത്തിയതെങ്ങനെ?
തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് സുനൈന. ബെസ്റ്റ് ഫ്രണ്ട് എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മാസില്ലാമണി, നീര്‍ പറവൈ, വന്മംമം പോലുള്ള സിനിമകളിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.




English (US) ·