02 June 2025, 12:18 PM IST

പ്രതീകാത്മക ചിത്രം
ഡ്രൈവിംഗ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ മാര്യേജ് സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന ആശയവുമായി പിഡബ്ല്യുഡി (പ്രൊപ്പോസല്‍ വെഡ്ഡിങ് ഡിവോഴ്‌സ്) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. 'നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്‌പെയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ റിന്യൂ ചെയ്യാം', എന്ന നായികകയുടെ വാക്കുകളാണ് ട്രെയ്‌ലറില്‍ ശ്രദ്ധേയം.
കളര്‍ഫുളായ സെറ്റിംഗില്‍ ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പിഡബ്ല്യുഡി. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് നേടിയ സിനോയ് ജോസഫാണ്. ശ്യാം ശശിധരന്‍ എഡിറ്റിംഗും സിദ്ധാര്‍ത്ഥ് പ്രദീപ് സംഗീതവും സൂസന്‍ ലംസ്ഡണ്‍ ആണ് ഛായാഗ്രാഹകന്‍. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഒ.
ചിത്രത്തിലെ ഒരു തമിഴ് പാട്ട് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ലെന്നും ഒരു പുതിയ തരം ആസ്വാദന രീതി സിനിമയിലൂടെ പരീക്ഷിക്കുകയാണന്നും ചിത്രത്തിന്റെ നിര്‍മാതാവ് നെവില്‍ സുകുമാരന്‍ അഭിപ്രായപ്പെട്ടു. 'ഇതൊക്കെ ആരേലും കാശു മുടക്കി കാണുമോ? എന്ന ചോദ്യത്തിന്', കണ്ടില്ലേല്‍ കുത്തിക്കൊല്ലും എന്ന രീതിയിലുള്ള പ്രൊമോഷന്‍ ചെയ്യും' എന്ന മറുപടിയുമായാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.
Content Highlights: Malayalam movie, PWD, explores the conception of expiry dates connected matrimony certificates
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·