Authored by: ഋതു നായർ|Samayam Malayalam•20 Aug 2025, 8:20 am
ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല.
മമ്മൂട്ടി(ഫോട്ടോസ്- Samayam Malayalam)വാർത്ത ഞാനും കണ്ടിരുന്നു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു, അദ്ദേഹം ഉടനെ തിരിച്ചെത്തും. ദൈവത്തോടും പ്രേക്ഷകരോടും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ച ഓരോ ആളുകൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. അദ്ദേഹം എങ്ങനെ വരും എപ്പോ വരും എന്ന് നമുക്ക് അറിയില്ല. എന്ന് പറഞ്ഞ അഷ്‌കർ മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള ബോണ്ടിനെ കുറിച്ചും സംസാരിച്ചു .
ALSO READ: എനിക്ക് കഞ്ഞി കുടിച്ചുപോകണം അത്രേം വേണ്ടൂ! വയസ്സായില്ലേ എന്നെ ആരും വിളിക്കുന്നില്ല; എന്തുകൊണ്ട് സിനിമയില്ലെന്ന് ചോദ്യം; മറുപടിഅവർ തമ്മിലുള്ള ബോണ്ട് ഒരു രക്ഷയുമില്ല. അത് നമ്മൾ പറയുന്നതിനേക്കാൾ അവർക്ക് അല്ലെ അറിയുക അതിന്റെ വ്യാപ്തി. ഒരുമിച്ചു ജോലി ചെയ്തവർ ഒരുമിച്ചുള്ള വര്ഷങ്ങളുടെ സൗഹൃദം അതൊക്കെയും. മാമിച്ചി ഏത് ഗെറ്റപ്പിലാണ് വരുന്നത് എന്ന് നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്. വന്നാൽ ഒരു വരവ് ആയിരിക്കും. അതിനാണ് ഞാനും കാത്തിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ്. അന്ന് അദ്ദേഹം എന്തായാലും ഒരു പുതിയ രൂപത്തിൽ പുത്തൻ ഭാവത്തിൽ എത്തും എന്നാണ് എനിക്കും തോന്നുന്നത്; കേസ് ഡയറി പ്രെസ്സ് മീറ്റ് വേളയിൽ അഷ്‌കർ സൗദൻ പറഞ്ഞു.
ALSO READ: വയസ്സ് 24 ആയി എങ്കിലും, ഇഷാനിയെ ഇപ്പോഴും നല്ല ഡ്രസ്സുടുപ്പിച്ച് ഒരുക്കുന്നത് സിന്ധു കൃഷ്ണ തന്നെ! ചിത്രങ്ങൾ വൈറൽജി വേണുഗോപാൽ പങ്കിട്ട വാക്കുകൾ
ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല. എൻ്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവ്വനത്തിലും മദ്ധ്യവയസ്സിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മോമൻ്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണ്ണാരോഗ്യത്തോടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക !





English (US) ·