‘വിശ്രമം വേണമെങ്കിൽ ഗില്‍ ഐപിഎൽ ഒഴിവാക്കട്ടെ’; ഗംഭീർ പറഞ്ഞെന്ന് മുന്‍ ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ

2 months ago 2

ഓൺലൈൻ ഡെസ്ക്

Published: November 21, 2025 04:15 PM IST

1 minute Read

 X@BCCI
ഗൗതം ഗംഭീറും ശുഭ്മൻ ഗില്ലും. Photo: X@BCCI

മുംബൈ∙ ജോലിഭാരം കുറയ്ക്കുന്നതിന്റെ പേരിൽ ഇന്ത്യന്‍ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു മാറ്റിനിർത്തില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞതായി മുൻ താരം ആകാശ് ചോപ്ര. ഗില്ലിന്റെ കാര്യത്തിൽ ഗംഭീറുമായി സംസാരിച്ചപ്പോഴായിരുന്നു ഇന്ത്യൻ പരിശീലകന്റെ പ്രതികരണമെന്നും ആകാശ് ചോപ്ര ഒരു ചർച്ചയിൽ വെളിപ്പെടുത്തി. വിശ്രമം വേണമെങ്കിൽ ഗിൽ ഐപിഎലിൽനിന്നു മാറിനിൽക്കട്ടെയെന്നാണ് ഗംഭീറിന്റെ നിലപാടെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ജോലി ഭാരത്തിൽ ബുദ്ധിമുട്ടുന്ന ജസ്പ്രീത് ബുമ്രയ്ക്ക് ഇന്ത്യൻ ടീം മാനേജ്മെന്റ് ഇളവുകൾ അനുവദിക്കാറുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ കഴുത്തിനു പരുക്കേറ്റ ഗില്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഗില്ലിനു പകരം ഋഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ‘‘വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനു മുൻപ് ഗില്ലിന്റെ കാര്യം ഞാൻ ഗംഭീറിനോടു ചോദിച്ചിരുന്നു. വിശ്രമം ആവശ്യമുള്ളവർ ഐപിഎലിൽനിന്നു വിട്ടുനിൽക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഐപിഎൽ ടീമിനെ നയിക്കുന്നതിനാൽ ഇന്ത്യൻ ക്യാപ്റ്റൻ ആകാൻ പറ്റില്ലെങ്കിൽ ക്യാപ്റ്റൻസി രാജി വയ്ക്കണമെന്നും ഗംഭീർ പറഞ്ഞു.’’– ആകാശ് ചോപ്ര വ്യക്തമാക്കി.

ഫോമിലുള്ള ഗില്ലിനെപ്പോലെയുള്ള ബാറ്റർമാരെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന ഗംഭീറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും ആകാശ് ചോപ്ര വ്യക്തമാക്കി. ‘‘മികച്ച ഫോമിലുള്ളപ്പോൾ അത് ഉപയോഗിക്കണമെന്നതിനെ ഞാനും അനുകൂലിക്കുന്നു. കാരണം എപ്പോഴാണ് ഫോം നഷ്ടപ്പെടുന്നതെന്നു നമുക്കു പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഫിറ്റ്നസ് പ്രശ്നങ്ങളില്ലെങ്കിൽ പറ്റാവുന്നത്രയും കളിക്കുകയാണു വേണ്ടത്.’’– ആകാശ് ചോപ്ര പറഞ്ഞു.

English Summary:

Gautam Gambhir believes Gill should prioritize planetary cricket implicit IPL if remainder is needed. The absorption is connected ensuring Gill's availability and show for Team India.

Read Entire Article