04 August 2025, 07:59 AM IST

അടൂർ ഗോപാലകൃഷ്ണൻ/ ആർ.ബിന്ദു | Photo: Mathrubhumi
സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടി നല്‍കി മന്ത്രി ആര്‍.ബിന്ദു. 'വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം.'- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവിലാണ് അടൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ചലച്ചിത്ര വികസന കോര്‍പറേഷന്റെ ധനസഹായത്താല്‍ സിനിമകള്‍ നിര്‍മിക്കുന്ന വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംവിധായകര്‍ക്കുമെതിരെയാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം പണം നല്‍കരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് കാരണമാകും. പണം നല്‍കുന്നതിന് മുമ്പ് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
Content Highlights: curate r bindus facebook station against adoor gopalakrishnan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·