വിശ്വാസ വഞ്ചന നേരിട്ടാല്‍ അതില്‍ നിന്ന് പുറത്തു കടക്കുക എന്നത് വലിയ പ്രയാസമാണ്. ഒരുപാട് കാലം ഒരാളെ വിശ്വസിച്ചിട്ട്, പിന്നീട് ഓഹോ ഈ ഒരു ഉദ്ദേശത്തോടെയാണോ നമ്മളോട് ഇടപഴകിയത് എന്ന് തിരിച്ചറിയുമ്പോഴുള്ള ഷോക്ക് അത് ഭീകരമാണ്. അതിനെ അതിജീവിച്ചു വരാന്‍ കാലങ്ങളോളമെടുക്കും.
ലക്ഷ്മിയെ ചതിച്ചു, മൂന്നാം ഭാരിയെ ഉപദ്രവിച്ച് സ്വത്തുക്കള്‍ കൈയ്യടക്കി; മോഹന്‍ ശര്‍മയുടെ ക്രൂരതകളെ കുറിച്ച് കുട്ടിപദ്മിനി
എനിക്ക് ജീവിതത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോള്‍, കൂടെ നില്‍ക്കാന്‍ ചിലര്‍ ഉണ്ടായിരുന്നു. അവരുടെ പിന്തുണ ഒരു സഹായമാണ്. പക്ഷേ എന്ത് തന്നെയായാലും അത്തരം സാഹചര്യങ്ങളില്‍ നിന്ന് പുറത്തു കടക്കണം എന്നത് നമുക്ക് മാത്രം കഴിയുന്ന ഒന്നാണ്. ചുറ്റുമുള്ളവര്‍ക്ക് നമുക്ക് ആശ്വാസം പകരാം എന്നല്ലാതെ, അതിനെ നേരിടേണ്ടത് നമ്മള്‍ തന്നെയാണ്. മറ്റൊരാളെ നമ്മള്‍ ആശ്രയിക്കുമ്പോള്‍, അതില്‍ നിന്ന് നമ്മള്‍ പുറത്തു കടക്കാതിരിക്കാന്‍ ആ ആളും ശ്രമിക്കും. എന്തെന്നാല്‍ നമ്മള്‍ അതില്‍ നിന്ന് പുറത്തു കടന്നാല്‍ ആ ആള്‍ക്ക് പിന്നെ ജോലിയില്ല. കഷ്ടപ്പെട്ട് നമ്മള്‍ പുറത്ത് കടന്നാല്‍, ഓഹോ അവള്‍ക്ക് അത്രയും അഹങ്കാരമോ എന്ന് ചിന്തിക്കും.
സ്വാഭാവികമായും വളരെ ലോഫേസില്‍ നില്‍ക്കുമ്പോള്‍ കൂടെ നിന്നവരെ എല്ലാം നമ്മള്‍ ചേര്‍ത്തു പിടിക്കുകയും വിശ്വസിക്കുകയും ചെയ്യും. ഒരു സ്റ്റേജില്‍ നമ്മള്‍ പുറത്ത് കടന്നാല്‍ അവര്‍ക്ക് ഈഗോ അടിക്കും.
ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല, ഇതില്‍ നിന്ന് പഠിച്ചു എന്നൊക്കെ നമ്മള്‍ ചിന്തിക്കും. അങ്ങനെയൊന്നും ഇല്ല, വീണ്ടും അത്തരം കുഴികളില്‍ തന്നെ ചെന്നു വീഴും. പക്ഷേ വീഴുമ്പോള്‍ ആദ്യം വീണത്ര ആഘാതം ഉണ്ടാവില്ല, അതിനെ അതിജീവിക്കാന്‍ നമ്മള്‍ പ്രാപ്തരായിരിക്കും.
മാനിപ്പുലേറ്റ് ചെയ്ത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരെ എനിക്ക് ഇഷ്ടമേ അല്ല. അത്തരക്കാരെ കണ്ട ഭാവം പോലും നടിക്കാതെ ഞാന്‍ അകറ്റി നിര്‍ത്തും. അതുപോലെ മറ്റുള്ളവരുടെ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ട്, ഞാന്‍ എന്തും തുറന്നു പറയാന്‍ ധൈര്യമുള്ള ആലാണ് എന്ന ഗെത്ത് കാണിക്കുന്ന ആളുകളെയും എനിക്കിഷ്ടമല്ല. അതെന്തിനാണ് മറ്റുള്ളവരെ കുറിച്ച് പറയാന്‍ ആവേശം, അങ്ങനെ പറയുന്നവര്‍ക്ക് സ്വന്തം കാര്യം മറച്ചുവയ്ക്കാതെ പറയാനുള്ള ധൈര്യമുണ്ടാവട്ടെ എന്നാണ് ഉര്‍വശി പറയുന്നത്




English (US) ·