‘വിഷമിക്കേണ്ട... ലോകകപ്പ് അത്ര പ്രധാനമല്ല, ഇനി ആരും ന്യായീകരണങ്ങളുമായി വരരുത്’: പൊട്ടിത്തെറിച്ച് ശ്രീജേഷ്

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 25, 2026 05:30 PM IST Updated: August 25, 2026 06:01 PM IST

2 minute Read

 Olympian medalist and erstwhile  Indian skipper  of Hockey PR Sreejesh   @ JOSEKUTTY PANACKAL
പി.ആർ.ശ്രീജേഷ് (ഫയൽ ചിത്രം ∙ മനോരമ)

മുംബൈ ∙ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിൽ രൂക്ഷ പ്രതികരണവുമായി ഇതിഹാസ ഗോൾകീപ്പറും രണ്ടു തവണ ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ മലയാളി പി.ആർ. ശ്രീജേഷ്. ലോകകപ്പ് പോലെയുള്ള ഒരു ആഗോള ടൂർണമെന്റിനെ കേവലം ഒരു ‘ഡ്രസ്സ് റിഹേഴ്സൽ’ ആയി കാണരുതെന്നും വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു.

What you should work next

നിർണായക മത്സരത്തിൽ അർജന്റീനയ്ക്കെതിരെ 5–3ന്റെ തോൽവി വഴങ്ങിയതോടെയാണ് പുരുഷ ടീം ടൂർണമെന്റിൽനിന്ന് ഔദ്യോഗികമായി പുറത്തായത്. അർജന്റീനയെ വൻ മാർജിനിൽ തോൽപിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് നേരിയ സെമി പ്രതീക്ഷയുണ്ടായിരുന്നു. ഓസ്ട്രേലിയയോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യൻ വനിതാ ടീമിന്റെ സെമി സാധ്യതയും അവസാനിച്ചിരുന്നു. ടീമിന്റെ മോശം പ്രകടനങ്ങളെക്കുറിച്ച് ‘ബുദ്ധിമുട്ടുള്ളതും’ ‘അസ്വസ്ഥതയുണ്ടാക്കുന്നതുമായ’ ചോദ്യങ്ങൾ ചോദിക്കാൻ ആരെങ്കിലും മുന്നോട്ട് വരണമെന്ന് ശ്രീജേഷ് പറഞ്ഞു.

Don’t worry… the World Cup doesn’t matter. 🤡

The Asian Games are coming. Win a medal 🥇 there, and past we tin commencement dreaming astir LA 2028. Apparently, that’s capable to screen everything that went incorrect astatine the World Cup.

Women’s main manager connected vacation conscionable earlier the World…

— sreejesh p r (@16Sreejesh) August 24, 2026

‘‘...അസ്വസ്ഥതയുണ്ടാക്കുന്ന ആ ചോദ്യം ഇതാണ്: നമ്മൾ വെറുതെ ഹോക്കി ‘കളിക്കാൻ’ അറിയാവുന്ന ഒരു ടീമിനെയാണോ അതോ ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ ‘വിജയം’ നേടാൻ പ്രാപ്തിയുള്ള ഒരു ടീമിനെയാണോ കെട്ടിപ്പടുക്കുന്നത്?. ‘പഠിക്കുകയാണ്, നല്ല ഹോക്കി, വരാനിരിക്കുന്ന ടൂർണമെന്റുകൾ തുടങ്ങിയ ന്യായീകരണങ്ങളുമായി വരരുത്. ലോകകപ്പ് എന്നത് ഒരു റിഹേഴ്സലല്ല. അത് ലോകകപ്പ് തന്നെയാണ്. അങ്ങനെയെങ്കിൽ ആരാണ് ഈ കഠിനമായ ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നത്? ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? ഏറ്റവും പ്രധാനമായി... ആർക്കെങ്കിലും ഇതിൽ ശരിക്കും ആശങ്കയുണ്ടോ?’’– എക്സ് പോസ്റ്റിൽ ശ്രീജേഷ് കുറിച്ചു.

ഒൻപത് ടീമുകൾ പങ്കെടുത്ത പ്രോ ലീഗിൽ എട്ടാം സ്ഥാനത്തായതിന്റെ കടുത്ത നിരാശയുമായാണ് ഇന്ത്യൻ പുരുഷ ടീം ലോകകപ്പിനെത്തിയത്. എങ്കിലും, മികച്ച ഒരുക്കങ്ങളെക്കുറിച്ച് കോച്ചുമാരും കളിക്കാരും അനുകൂലമായ പ്രതികരണങ്ങൾ നൽകിയതോടെ മികച്ച പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും ഉണർന്നിരുന്നു. അടുത്ത മാസം ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ലോകകപ്പിനെ നിസ്സാരമായി കാണുന്നതിന് അതൊരു ഒഴികഴിവായി പറയരുതെന്ന് ശ്രീജേഷ് പറഞ്ഞു.

‘‘വിഷമിക്കേണ്ട... ലോകകപ്പ് അത്ര പ്രധാനമല്ല. ഏഷ്യൻ ഗെയിംസ് വരുന്നുണ്ട്. അവിടെ മെഡൽ നേടൂ, അതിനുശേഷം നമുക്ക് 2028 ലൊസാഞ്ചലസ് ഒളിംപിക്സിനെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങാം. ലോകകപ്പിൽ സംഭവിച്ച എല്ലാ തെറ്റുകളും മൂടിവയ്ക്കാൻ ഇതൊക്കെ മതിയെന്നാണ് തോന്നുന്നത്.’’– ശ്രീജേഷ് പരിഹാസത്തോടെ കുറിച്ചു. പരിശീലന ക്യാംപ് അതിന്റെ സജീവമായ ഘട്ടത്തിലായിരുന്നപ്പോൾ വനിതാ ടീമിന്റെ കോച്ച് ഷോർഡ് മാരിൻ അവധിയിൽ പോയതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എങ്കിലും പെൺകുട്ടികൾ തങ്ങളുടെ പരമാവധി പരിശ്രമിക്കുകയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതായി ശ്രീജേഷ് പറഞ്ഞു.

‘‘ലോകകപ്പിന് തൊട്ടുമുൻപ് വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ അവധിയിലാണ് - എന്നിട്ടും നമ്മുടെ പെൺകുട്ടികൾ ജീവൻമരണ പോരാട്ടം നടത്തി പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചു. അതിന്റെ ക്രെഡിറ്റ് കളിക്കാർക്ക് മാത്രമുള്ളതാണ്. പക്ഷേ ആർക്കാണ് ഇതിന്റെ ഉത്തരവാദിത്തം? തയാറെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോച്ച് കൂടെയില്ലാത്തപ്പോൾ ഒരു ടീം അതിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് നമ്മൾ ശരിക്കും പ്രതീക്ഷിക്കുന്നുണ്ടോ?’’– ശ്രീജേഷ് ചോദിച്ചു.

തോൽവികൾക്ക് ശേഷം പതിവായി പറയാറുള്ള ‘ഇതൊരു പാഠമാണ്’ എന്ന ന്യായീകരണത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിജയത്തെ ഒരു വലിയ നേട്ടമായി ആഘോഷിക്കുന്നതിനെ സൂചിപ്പിച്ച്, ഇത്തരം ഫലങ്ങൾക്ക് അനാവശ്യ പ്രാധാന്യം നൽകുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തു. ‘‘ഒരു മികച്ച ടീമിനോട് പുരുഷ ടീം തോറ്റാൽ അത് ‘പാഠം’. ഏതെങ്കിലും ഒരു ഏഷ്യൻ ടീമിനെ തോൽപ്പിച്ചാൽ അത് ‘വലിയ വിജയം’. നല്ല ഹോക്കി കളിച്ചാൽ അത് ‘മികച്ച പ്രകടനം’.’’– ശ്രീജേഷ് കുറിച്ചു.

English Summary:

P.R. Sreejesh's Criticism: Legendary Indian hockey goalkeeper P.R. Sreejesh sharply criticized India's mediocre show astatine the Hockey World Cup, pursuing their elimination. He demanded accountability from the team, emphasizing that the World Cup is simply a large tourney and not a 'dress rehearsal.' Sreejesh besides questioned squad mentation and coaching decisions, including the women's squad manager being connected leave, highlighting concerns implicit wide approach.

Read Entire Article