17 June 2025, 03:27 PM IST

അൻട്രും ഇൻട്രും എന്ന മ്യൂസിക് വീഡിയോയിൽ രവി മോഹനും കെനീഷയും | സ്ക്രീൻഗ്രാബ്
ഗോസിപ്പുകൾ തുടരുന്നതിനിടെ ഗായിക കെനീഷ ഫ്രാൻസിസിന്റെ പുതിയ മ്യൂസിക് വീഡിയോയിൽ വേഷമിട്ട് തമിഴ് നടൻ രവി മോഹൻ. അൻട്രും ഇൻട്രും (അന്നും ഇന്നും) എന്ന് പേരുള്ള സംഗീത വീഡിയോ പ്രണയബന്ധത്തെക്കുറിച്ചാണ് പറയുന്നത്.
"ഞങ്ങളിൽ നിന്ന് നിങ്ങളിലേക്ക്. ലോകമേ ഇത് കാണുക" എന്നാണ് ഗാനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് രവി മോഹൻ സോഷ്യൽ മീഡിയിൽ കുറിച്ചത്. പോസ്റ്റിൽ കെനീഷയെ മെൻഷൻ ചെയ്തിട്ടുമുണ്ട്. കെനീഷതന്നെയാണ് ഗാനം ഈണമിട്ടതും പാടിയതും. കെനീഷയും മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആദേശ് ആണ്. തേജോ ഭരദ്വാജ് സംവിധാനം ചെയ്ത ഈ മ്യൂസിക് വീഡിയോ യാൻചൻ ആണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടുദിവസം മുൻപിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Ravi Mohan appears successful Keneeshaa Francis` euphony video amid his divorce. Watch the `Andrum Indrum`





English (US) ·