
പ്രതീകാത്മക ചിത്രം | Photo: Instagram/ Naslen, Bazooka Movie Facebook/ Mohanlal
ഓണം അഘോഷിക്കാന്‍ മലയാളി സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് നാലുചിത്രങ്ങളാണ്. മോഹന്‍ലാല്‍- സന്ത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ 'ഹൃദയപൂര്‍വ്വം', കല്യാണി പ്രിയദര്‍ശനും നസ്ലിനും ഒന്നിക്കുന്ന ഫാന്റസി സൂപ്പര്‍ഹീറോ ചിത്രം 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര', ഫഹദ് ഫാസിലിന്റെ അല്‍ത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര', ഹൃദു ഹാറൂണ്‍- പ്രീതി മുകുന്ദന്‍ ചിത്രം 'മേനേ പ്യാര്‍ കിയ' എന്നിവയാണത്. മറ്റൊരു ഉത്സവസീസണ്‍ റിലീസ് കൂടെ എത്തുമ്പോള്‍ നസ്ലിനെക്കുറിച്ചുള്ള ഒരു കൗതുകം സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന 'ലോക' ഓഗസ്റ്റ് 28-നാണ് തീയേറ്ററിലെത്തുക. വ്യാഴാഴ്ച രാവിലെ 9.30-നാണ് ചിത്രത്തിന്റെ ആദ്യഷോ. കല്യാണി സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നസ്ലിന്റെ സാന്നിധ്യവും റിലീസ് തീയതിയുമാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വ'വും വ്യാഴാഴ്ച തന്നെയാണ് റിലീസ് ചെയ്യുന്നത് എന്നതാണ് പ്രത്യേകത.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രത്തിന്റെ റിലീസ് ദിവസത്തില്‍ തന്നെ 'ലോക'യും എത്തുമ്പോള്‍ നസ്ലിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രത്തിന്റേയും റിലീസ് തീയതിയും പ്രേക്ഷകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ആലപ്പുഴ ജിംഖാന'യാണ് ഒടുവിലിറങ്ങിയ നസ്ലിന്‍ ചിത്രം. വിഷു റിലീസായാണ് അന്ന് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ഓണത്തിന് മോഹന്‍ലാല്‍ ചിത്രമെന്ന പോലെ, വിഷുവിന് മമ്മൂട്ടി ചിത്രത്തിനൊപ്പം ഒരേ ദിവസമാണ് നസ്ലിന്റെ 'ആലപ്പുഴ ജിംഖാന'യും പുറത്തിറങ്ങിയത്.
മലയാളികള്‍ ഏപ്രില്‍ 14-ന് വിഷു ആഘോഷിച്ചപ്പോള്‍, നാലുദിവസം മുമ്പ് ഏപ്രില്‍ 10-നാണ് വിഷു ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. മമ്മൂട്ടി ചിത്രം 'ബസൂക്ക' ആയിരുന്നു മലയാളികള്‍ക്ക് വിഷുകൈനീട്ടമായി ലഭിച്ചത്. അതേദിവസം ബേസില്‍ ജോസഫിന്റെ 'മരണമാസും' തീയേറ്ററിലെത്തി.
മമ്മൂട്ടിയുടെ മകനും മലയാളികളുടെ പ്രിയ്യപ്പെട്ട യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ലോക'യ്ക്കുണ്ട്. ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥിവേഷത്തില്‍ എത്തിയേക്കുമെന്ന ചര്‍ച്ചകളും സാമൂഹികമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നുണ്ട്.
Content Highlights: Naslen clash releases connected Onam and Vishu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·