വിഷ്ണു മഞ്ചുവിന്റെ പേരുപോലും പറഞ്ഞില്ല, ചർച്ചയായി കണ്ണപ്പയ്ക്ക് മനോജ് മഞ്ചു എഴുതിയ ആശംസ

6 months ago 7

Manoj and Kannappa

മനോജ് മഞ്ചു, കണ്ണപ്പ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

'കണ്ണപ്പ' ടീമിന് ഹൃദയസ്പർശിയായ കുറിപ്പ് എഴുതി തെലുങ്ക് നടൻ മനോജ് മഞ്ചു. തൻ്റെ പിതാവ് മോഹൻ ബാബുവിന് ആശംസകൾ നേർന്ന മനോജ്, സഹോദരൻ വിഷ്ണുവിൻ്റെ പേര് ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം. മോഹൻ ബാബുവിൻ്റെ വീട്ടിൽ നിന്ന് മനോജിനെ പുറത്താക്കിയതിലേക്ക് നയിച്ച കുടുംബ വഴക്കിനിടയിലാണ് ഈ പോസ്റ്റ് വന്നത്. വെള്ളിയാഴ്ചയാണ് വിഷ്ണു മഞ്ചു നായകനാകുന്ന 'കണ്ണപ്പ' തിയേറ്ററുകളിലെത്തിയത്.

'കണ്ണപ്പ'യിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, മനോജ് തൻ്റെ പിതാവിനും ചിത്രത്തിൻ്റെ ഭാഗമായ വിഷ്ണു മഞ്ചുവിൻ്റെ മക്കളായ അരിയാന, വിവിയാന, അവ്രാം എന്നിവർക്കും ആശംസകൾ നേർന്നു. ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയ പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

"ടീം കണ്ണപ്പയ്ക്ക് എല്ലാ ആശംസകളും! എൻ്റെ അച്ഛനും അദ്ദേഹത്തിൻ്റെ ടീമും ഈ സിനിമയ്ക്കായി വർഷങ്ങളോളം പരിശ്രമവും സ്നേഹവും നൽകിയിട്ടുണ്ട്. ഇത് ബ്ലോക്ക്ബസ്റ്റർ വിജയമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ പ്രിയ കുഞ്ഞുങ്ങളായ ചാംപ്സ് അരി, വിവി, അവ്രാം എന്നിവർ ബിഗ് സ്ക്രീനിൽ ഓർമ്മകൾ സൃഷ്ടിക്കുന്നത് കാണാൻ കാത്തിരിക്കാനാവുന്നില്ല" അദ്ദേഹം എക്സിൽ എഴുതി.

ചിത്രത്തിൻ്റെ പ്രചാരണ വേളയിൽ, 'കണ്ണപ്പ'യുടെ ഫൂട്ടേജ് അടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന് മനോജിനെതിരെ വിഷ്ണു മഞ്ചു ആരോപിച്ചിരുന്നു. ചെന്നൈയിൽ നടന്ന ഒരു മാധ്യമ സംവാദത്തിൽ, ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന് ആരോപിക്കപ്പെട്ട രഘു, ചരിത എന്നീ രണ്ട് പേർ മനോജിനുവേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്ന് വിഷ്ണു അവകാശപ്പെട്ടു. നാലാഴ്ച മുൻപാണ് സംഭവം നടന്നതെന്നും, മനോജിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചതിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയാണ് 'കണ്ണപ്പ'. മോഹൻ ബാബു നിർമ്മിച്ച ഈ പുരാണ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുകേഷ് കുമാർ സിംഗ് ആണ്. എവിഎ എൻ്റർടെയിൻമെൻ്റും 24 ഫ്രെയിംസ് ഫാക്ടറിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Manoj Manchu wishes his begetter Mohan Babu and Kannappa squad success, amidst household feud

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article