20 August 2025, 08:02 AM IST

കിച്ച സുദീപ്, വിഷ്ണു വർധൻ | ഫോട്ടോ: AFP, X
ബെംഗളൂരു: തെന്നിന്ത്യൻ സിനിമയിലെ പ്രിയനടനായിരുന്ന വിഷ്ണുവർധന് കെങ്കേരിയിൽ സ്മാരകം വരുന്നു. നടൻ കിച്ച സുദീപാണ് സ്മാരകത്തിനായി ഭൂമി വാങ്ങിയത്. അരയേക്കർ സ്ഥലത്ത് ലൈബ്രറിയും ഗാലറിയും ഉൾപ്പെടെയുള്ള സ്മാരകംവരും.
വിഷ്ണുവർധന്റെ 25 അടി ഉയരമുള്ള പ്രതിമയും സ്ഥാപിക്കും. വിഷ്ണുവർധന്റെ 75-ാം ജന്മദിനമായ സെപ്റ്റംബർ 18-ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നടക്കും. പദ്ധതിയുടെ രൂപരേഖ സെപ്റ്റംബർ രണ്ടിന് കിച്ച സുദീപ് പ്രകാശനം ചെയ്യും. വിഷ്ണുവർധനന്റെ വലിയ ആരാധകനാണ് കിച്ച സുദീപ്.
'ദർശന കേന്ദ്ര' എന്ന പേരിലായിരിക്കും സ്മാരക നിർമാണം. കന്നഡക്കുപുറമെ മലയാളം, തെലുഗു, തമിഴ്, ഹിന്ദി സിനിമകളിലും ഒട്ടേറെ സിനിമകളിൽ വേഷമിട്ട വിഷ്ണുവർധൻ 2009-ൽ അൻപത്തൊമ്പതാം വയസ്സിലാണ് അന്തരിച്ചത്. മൈസൂരുവാണ് അദ്ദേഹത്തിന്റെ ജന്മനാട്.
Content Highlights: Kichcha Sudeepa buys onshore for Vishnuvardhan memorial with library, assemblage & 25ft statue
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·