ലിസി ലക്ഷ്മിയുടെ പോസ്റ്റ്
എന്റെ പ്രിയപ്പെട്ട വിസ്മയ മോഹന്‍ലാല്‍ , നിന്റെ ആദ്യ ചിത്രമായ തുടക്കത്തിലെ മികച്ച, അതിശയിപ്പിക്കുന്ന അഭിനയം കണ്ടു. എനിക്ക് പറയാന്‍ വാക്കുകളില്ലാത്തത്ര അഭിമാനമുണ്ട്. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ വേദിയിലെ മികച്ചൊരു കലാകാരിയായിരുന്നു നീ. നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ അച്ഛനില്‍ നിന്ന് പകര്‍ന്നു കിട്ടിയ ആ അസാധാരണ പ്രതിഭ ബിഗ് സ്‌ക്രീനില്‍ ഇത്രയധികം തിളങ്ങിനില്‍ക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പുലിക്ക് ജനിച്ചത് പൂച്ചയാകില്ലല്ലോ.
ആഘോഷമാക്കിയ വിവാഹം, എല്ലാം മേഘ ജീവിതത്തില്‍ വന്നു കയറിയതിന്റെ ഭാഗ്യമാണ് എന്ന് പറഞ്ഞ അഖില്‍ എന്‍ആര്‍ഡി!
ചിലര്‍ നിന്റെ ശരീരപ്രകൃതിയെയും രീതികളെയും വിമര്‍ശിച്ചപ്പോള്‍, വാക്കുകള്‍ കൊണ്ടല്ല, മറിച്ച് എല്ലാവരെയും അമ്പരപ്പിക്കുന്ന മികച്ച പ്രകടനത്തിലൂടെ തന്നെ നീ അവര്‍ക്ക് മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിക്കുകയും ചെയ്തു. ചിത്രത്തിലെ നിന്റെ ആക്ഷന്‍ രംഗങ്ങളൊക്കെ 'വേറെ ലെവല്‍' ആണ്! നിന്റെ ഫ്‌ലെക്‌സിബിലിറ്റിയും വഴക്കവും സ്‌ക്രീന്‍ പ്രസന്‍സും ശരിക്കും എടുത്തുപറയേണ്ടതാണ്. ഒരു നായിക എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് സങ്കല്‍പ്പങ്ങളെയാണ് നീ കാറ്റില്‍പ്പറത്തിയത്.
വെറും 30-ാം വയസ്സില്‍ (ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നത് പോലെ 35 വയസ്സല്ല) തന്നെ കഴിവ്, വ്യക്തിത്വം, സമര്‍പ്പണം, ആത്മാര്‍ത്ഥത എന്നിവയ്ക്കാണ് പ്രാധാന്യമെന്ന് നീ തെളിയിച്ചു. പൊതുവേദികളിലെ നിന്റെ നിഷ്‌കളങ്കതയും ആവേശവും ചെറിയൊരു പരിഭ്രമവുമൊക്കെയാണ് നിന്നെ ഇത്രയേറെ പ്രിയങ്കരിയാക്കുന്നത്. ആ ഗുണങ്ങള്‍ ഒരിക്കലും കൈവിടരുത്. അമ്മയില്‍ നിന്ന് ലഭിച്ച ആ ലാളിത്യവും വിനയവും ദയയും ആര്‍ദ്രതയും എപ്പോഴും കാത്തുസൂക്ഷിക്കുക
ഇനിയും ഒട്ടനവധി മികച്ച ചിത്രങ്ങളും ഓര്‍മ്മിക്കപ്പെടുന്ന പ്രകടനങ്ങളും കാഴ്ചവെക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. വിസ്മയാ, ഇതൊരു തുടക്കം മാത്രമാണ്. മികച്ച നിമിഷങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ!
ആഷിഷ് ജോ ആന്റണി, ഈ ചിത്രത്തിലെ സസ്‌പ്രൈസ് പാക്കേജ് നിങ്ങളാണ്. മികച്ച സ്‌ക്രീന്‍ പ്രസന്‍സോടെ വളരെ മനോഹരമായി തന്നെ നിങ്ങള്‍ അഭിനയിച്ചു! ആ വലിയ, ഭാവനിര്‍ഭരമായ കണ്ണുകള്‍ക്ക് വാക്കുകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സംവദിക്കാന്‍ കഴിയുന്നുണ്ട്. ഒരു വിജയിച്ച നിര്‍മ്മാതാവ് എന്നതിലുപരി, ഭാവിയില്‍ ആന്റണി പെരുമ്പാവൂര്‍ അറിയപ്പെടാന്‍ പോകുന്നത് ആഷിഷ് ജോയുടെ പിതാവ് എന്ന നിലയിലായിരിക്കും എന്ന് എനിക്ക് തോന്നുന്നു. ജൂഡ് ആന്റണിക്കും ഈ മികച്ച ത്രില്ലര്‍ ചിത്രം സമ്മാനിച്ച മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!




English (US) ·