കുറച്ച് സ്റ്റേജ് ഫിയറും, ടെന്‍ഷനും ഉണ്ടെങ്കിലും താരപുത്രി ജാഡകള്‍ ഇല്ലാത്ത മകളാണ് വിസ്മയ എന്നാണ് സോഷ്യല്‍ മീഡിയയില്‍ മൊത്തത്തില്‍ വരുന്ന ചര്‍ച്ചകള്‍. വിനയവും മര്യാദയും ഉണ്ട് എന്നതു പോലെ തന്നെ, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന നിലപാടുള്ള പെണ്‍കുട്ടി എന്ന പ്രശംസയും വരുന്നു.
ഇനി മണിക്കൂറുകള്‍ മാത്രം; എന്തൊക്കെയാണ് തുടക്കം എന്ന സിനിമയിലെ പ്രതീക്ഷകള്‍
ഇപ്പോഴിതാ വിസ്മയയുടെ വ്യക്തിത്വത്തെ കുറിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയാവുന്നു. ആശിര്‍വാദ് സിനിമാസിന് വേണ്ടി അശ്വതി ശ്രീകാന്ത് നടത്തിയ അഭിമുഖത്തിലാണ് മായയുടെ ഏറ്റവും നല്ല ഗുണത്തെ കുറിച്ച് അമ്മ സംസാരിക്കുന്നത്. മായയ്ക്ക് അധിക നേരം ദേഷ്യം പിടിച്ച് മാറി ഇരിക്കാന്‍ കഴിയില്ല. ഞാനും മായയുമായി വഴക്കിട്ടാല്‍, എനിക്ക് ദേഷ്യം പോവാന്‍ കുറച്ച് സമയമെടുക്കും. പക്ഷേ മായ അങ്ങനെയല്ല, അമ്മ ഒന്ന് കെട്ടിപ്പിടിക്കാവോ എന്ന് ചോദിക്കും, എന്നിട്ട് ഒന്ന് കെട്ടിപ്പിടിക്കും, അതോടെ മായയുടെ ദേഷ്യവും തീരും എന്നാണ് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞത്.
അമ്മയോട് വഴക്കിടുമെങ്കിലും അച്ഛനോട് ഒരിക്കലും വഴക്കിടാറില്ല എന്നും വിസ്മയ പറയാറുണ്ട്. വഴക്കിന് പോയാലും അച്ഛന്‍ അതിന് നില്‍ക്കാറില്ല, അച്ഛനോട് ഒന്നിനും തര്‍ക്കിക്കേണ്ട ആവശ്യം വരാരില്ല എന്നാണ് വിസ്മയ പറയുന്നത്.
ലൊക്കേഷനില്‍ ടെന്‍ഷന്‍ മാറ്റാന്‍ വിസ്മയ ചെയ്ത കാര്യങ്ങളെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ആണ് വെളിപ്പെടുത്തിയത്. സെറ്റില്‍ പൊതുവെ എല്ലാവരും വളരെ ടെന്‍ഷന്‍ഫ്രീ ആയിരുന്നു. കുടുംബത്തോടൊപ്പം ആസ്വദിച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. മായയ്ക്ക് മാത്രമാണ് മലയാളം ഭാഷയെ കുറിച്ചുള്ള ടെന്‍ഷനുണ്ടായത്. അത് ആര്‍ക്കും ഭാഷ അറിയാത്ത ഒരു ഇന്റസ്ട്രിയില്‍ പോയാല്‍ പൊതുവെ ഉണ്ടാവുന്ന ഒന്നാണ്.
ആ ടെന്‍ഷന്‍ മാറ്റാന്‍ മായ ഒരു വഴി കണ്ടു പിടിച്ചിരുന്നു. എപ്പോഴും ഹെഡ്‌സെറ്റ് വച്ച് എന്തോ കേട്ടുകൊണ്ടേയിരിക്കും. അത് എന്താണ് എന്നറിയാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കല്‍ കേട്ടു നോക്കി, മംഗോളിയന്‍ ഭാഷയിലുള്ള മനോഹരമായ പാട്ടായിരുന്നു. ശരിക്കും അത് നല്ല രസമുണ്ട്. പിന്നീട് മായ ടെന്‍ഷനടിക്കുമ്പോള്‍ ഞാന്‍ ലൊക്കേഷനില്‍ ഈ പാട്ട് വച്ചു കൊടുക്കും. അത് കേട്ടാല്‍ മായ അകത്തേക്ക് പോയി ഒന്ന് എക്‌സസൈസ് എല്ലാം ചെയ്ത് ഫുള്‍ എനര്‍ജിയോടെ തിരിച്ചുവരും- ജൂഡ് ആന്റണി ജോസഫ് പറഞ്ഞു




English (US) ·