Published: June 21 , 2025 01:08 PM IST
1 minute Read
ബ്രിജ്‍ടൗൺ ∙ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഓസ്ട്രേലിയ മാർനസ് ലബുഷെയ്നിനെ ഒഴിവാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനിടെ കൈവിരലിൽ പരുക്കേറ്റ സ്റ്റീവ് സ്മിത്തും കളിക്കില്ല. ഇവർക്കു പകരം പത്തൊൻപതുകാരൻ ഓപ്പണർ സാം കോൺസ്റ്റസും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസും കളിക്കും. രണ്ടു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് 25ന് ആരംഭിക്കും.
English Summary:
Labuschagne Snubbed: Australia Announces Test Squad Without Star Batsman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·