Authored by: അശ്വിനി പി|Samayam Malayalam•13 Apr 2026, 12:10 p.m. IST
എല്ലാ സ്ത്രീകള്‍ക്കും യാത്ര ചെയ്യുന്നത് മാത്രമായിരിക്കില്ല ഇഷ്ടം, ചിലര്‍ക്ക് വീട്ടില്‍ തന്നെ നില്‍ക്കാനും കുടുംബം നോക്കാനുമായിരിക്കും. ഒരാള്‍ പറഞ്ഞതുകൊണ്ടോ ഉപദേശിച്ചതുകൊണ്ടോ ആ ഇഷ്ടങ്ങളും താത്പര്യങ്ങളും മാറ്റാന്‍ സാധിക്കില്ല
മഞ്ജു വാര്യർയാത്രകള് എന്നെ ഒരുപാട് മാറ്റിയിട്ടുണ്ട്. എന്റെ പ്രശ്നങ്ങളൊന്നും പ്രശ്നങ്ങളേ അല്ല, അതിലും വലിയ പ്രശ്നങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ യാത്രകള്‍ വേണ്ടി വന്നു. ഞാനൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ കോണ്‍ഷ്യസ് ആയി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അത് താനെ സംഭവിച്ചതാണ്. പ്രായമാവുമ്പോഴുണ്ടാവുന്ന തിരിച്ചറിവുകളും അനുഭവങ്ങളും ഒക്കെയാണ് ആ മാറ്റത്തിന് കാരണം.
Also Read: ഏറ്റവും വേണ്ടപ്പെട്ടവര്‍ വേദനിപ്പിക്കുമ്പോള്‍ എന്താണ് മാനസികാവസ്ഥ, പ്രതികാരം തോന്നുമോ എന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടിഎല്ലാ സ്ത്രീകളും ഒരുപോലെയല്ല. ചിലര്‍ക്ക് വീട്ടില്‍ തന്നെ ഇരിക്കാനും, കുടുംബത്തോടം ഇരിക്കാനും ഒക്കെയാവും ഇഷ്ടം. അത് തെറ്റാണ് എന്നല്ല, അതാണ് അവരുടെ സന്തോഷം, മറ്റു ചിലര്‍ക്ക് അങ്ങനെ ആയിരിക്കില്ല. അതൊക്കെ വ്യക്തികളെ അടിസ്ഥാനമാക്കിയാണ്. എന്താണ് നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്നതാണ് പ്രാധാന്യം. നമുക്ക് എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഈ ഒരു മാറ്റമോ തിരിച്ചറിവോ ആര്‍ക്കും പറഞ്ഞ് പഠിപ്പിച്ചു തരാനോ, ഉപദേശിച്ച് മനസ്സിലാക്കി കൊടുക്കാനോ സാധിക്കില്ല. ഏതോ ഒരു മൊമന്റില്‍ നമ്മള് അതിലേക്ക് എത്തിച്ചേരുന്നതാണ്.
എല്ലാത്തില്‍ നിന്നും മാറി നിന്നുകൊണ്ടോ, മെഡിറ്റേറ്റ് ചെയ്തുകൊണ്ടോ ഞാനൊന്നും മനപൂര്‍വ്വം ചെയ്തിട്ടില്ല. എങ്ങനെയോ ഇവിടെ എത്തിച്ചേര്‍ന്നു, ഇത് ശരിയാണോ തെറ്റാണോ, നല്ലതാണോ ചീത്തയാണോ എന്ന് പോലും എനിക്കറിയില്ല. എന്റെ ചിന്താഗതി അംഗീകരിക്കാത്ത പലരും ഉണ്ടാവാം. അങ്ങനെയല്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ അവരുടെ അഭിപ്രായത്തെയും ഞാന്‍ മാനിക്കുന്നു- എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
എന്നെ സംബന്ധിച്ച് യാതൊരു സ്ട്രസ്സും എടുക്കാന്‍ ഒരു താത്പര്യവുമില്ലാത്ത ആളാണ് ഞാന്‍, എനിക്ക് മടിയാണ്. അത്തരം സ്ട്രസ്സില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ ശ്രീകരിക്കുന്ന ഏറ്റവും എളുപ്പമുള്ള വഴി എല്ലാത്തില്‍ നിന്നും വിട്ടു നില്ക്കുക എന്നതാണ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.






English (US) ·