Authored by: ഋതു നായർ|Samayam Malayalam•23 Jun 2025, 4:48 pm
2007 ജനുവരിയിലായിരുന്നു വിജയ് യേശുദാസും ദര്‍ശന ബാലഗോപാലും വിവാഹിതരാവുന്നത്. ദര്‍ശനയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് വിജയ് യേശുദാസുമായി പരിചയപ്പെടുന്നത്. എന്നാൽ പ്രായപൂർത്തിയാകും വരെ ഇരുവരും വെയിറ്റ് ചെയ്ത ശേഷം ആയിരുന്നു വിവാഹം.
വിജയ് യേശുദാസ് ദർശന വിജയ് (ഫോട്ടോസ്- Samayam Malayalam) മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള വിജുവിന് മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്. പിന്നീട് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വിജു അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചു. അദ്ദേഹത്തിന്റെ കരിയർ പോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതം.
ഇടക്ക് തനിക്കും ദർശനക്കും ഇടയിൽ ഡിവോഴ്സ് നടന്നതിനെക്കുറിച്ചും നടിയും അവതാരകയും ആയ ധന്യ വർമ്മയോട് സംസാരിക്കുന്നതിന്റെ ഇടയിൽ വിജയ് സംസാരിച്ചിരുന്നു. കോവിഡ് കാലത്തിനുശേഷം അമേരിക്കയിൽ സെറ്റിൽഡ് ആയിരിക്കുകയാണ് അച്ഛനും ഗായകനുമായ യേശുദാസ്. തങ്ങളുടെ വിവാഹമോചനവർത്ത മാതാപിതാക്കന്മാരെ സംബന്ധിച്ചിടത്തോളം വേദന ഉണ്ടാക്കി. ഉൾകൊള്ളാൻ സമയം വേണ്ടി വന്നുവെന്നും വിജയ് പറയുകയുണ്ടായി. എന്നാൽ തനിക്കോ ദര്ശനക്കോ അതിൽ വലിയ വിഷയങ്ങൾ ഇല്ലെന്നും അതിനെ ഈസി ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും വിജയ് പറഞ്ഞിരുന്നു.ALSO READ: അമേരിക്കയിൽ പഠനം; ജീവിതം മാറ്റിമറിച്ച വിവാഹം! ഏകമകൾ; ആശുപത്രി ഉടമ; മെഗാസ്റ്ററുകളുടെ നായികയായി വന്ന രൂപിണി
വിവാഹമോചനത്തിന് ശേഷം മക്കൾ രണ്ടാളും ദർശനക്ക് ഒപ്പമെന്നും കുഞ്ഞുങ്ങളുടെ കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നതെന്നും വിജയ് പറയുകയുണ്ടായി. മകളെ കുറിച്ചോർക്കുമ്പോൾ സന്തോഷം ആണ്. അതുപോലെ ഒരു മകൾ ഉണ്ടായത് സൗഭാഗ്യമാണ്. ഒരുപാട് കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സഹായിച്ചിട്ടുള്ളത് മകൾ അമേയ ആണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: അമേരിക്കയിൽ പഠനം; ജീവിതം മാറ്റിമറിച്ച വിവാഹം! ഏകമകൾ; ആശുപത്രി ഉടമ; മെഗാസ്റ്ററുകളുടെ നായികയായി വന്ന രൂപിണിപ്രണയിച്ച് ഒന്നായവരാണ് വിജയ് യേശുദാസും ദർശനയും. അച്ഛന്റെ സുഹൃത്തിന്റെ മകളായ ദർശനയുമായി പ്രണയത്തിലായതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം അഭിമുഖങ്ങളിൽ ഇരുവരും പറഞ്ഞിട്ടുണ്ട്.
രത്നങ്ങളുമായി ബന്ധപ്പെട്ട ബിസിനെസ്സ് ആണ് ദര്‍ശന ചെയ്യുന്നത്. പ്രത്യേകിച്ചും സ്ത്രീകള്‍ അത്രയും കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയില്‍ തന്റെ കഴിവ് മാക്സിമം തെളിയിക്കുകയാണ് ദർശന. അതുമാത്രമല്ല സോഷ്യൽ മീഡിയ വഴി ലാബില്‍ വികസിപ്പിച്ച രത്നങ്ങൾ വില്‍ക്കുന്ന വിശേഷങ്ങളും ദർശന പങ്കിടാറുണ്ട് . സ്വന്തമായി ബ്രാൻഡ് തന്നെ ദർശനക്ക് അതിനായിട്ടുണ്ട്. ഒപ്പം മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്താനും മുൻ പന്തിയിൽ തന്നെയാണ്.





English (US) ·