വീഡിയോ പകർത്തിയതെന്തിന് ? പാക് ക്രിക്കറ്റ് ടീമിനെതിരേ നടപടിക്ക് സാധ്യത

4 months ago 5

19 September 2025, 08:09 AM IST

andy-pycroft

ആൻഡി പൈക്രോഫ്റ്റ് പാക് താരങ്ങളോടും മറ്റു സ്റ്റാഫുകളോടും സംസാരിക്കുന്ന ദൃശ്യങ്ങൾ | X.com/@iihtishamm

ദുബായ്: ഏഷ്യാകപ്പ് മത്സരത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ടീം അംഗങ്ങളും പാക് താരങ്ങൾക്ക് കൈകകൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളിൽ പാക് ക്രിക്കറ്റ് ടീമിനെതിരേ നടപടിക്ക് സാധ്യത.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരേ പാകിസ്താൻ നടപടിയാവശ്യപ്പെട്ടിരുന്നു. നടപടിയെടുക്കില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിലപാടെടുത്തതോടെ കഴിഞ്ഞദിവസം യുഎഇ ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കി. പിന്നീട് കളിക്കാനിറങ്ങിയെങ്കിലും ടീം ഗ്രൗണ്ടിലെത്താൻ ഒരുമണിക്കൂറോളം വൈകിയതിനാൽ കളി തുടങ്ങാനും വൈകി. ഇത് അന്താരാഷ്ട്ര മത്സരനിയമങ്ങളുടെ ലംഘനമാണമെന്ന് ഐസിസി സിഇഒ സൻജോങ് ഗുപ്ത പാക് ക്രിക്കറ്റ് ബോർഡിന് അയച്ച കത്തിൽ വ്യക്തമാക്കി.

പൈക്രോഫ്റ്റ്, പാക് ക്രിക്കറ്റ് കോച്ചും ക്യാപ്റ്റനുമായി നടത്തിയ ചർച്ച പാക് ടീമിന്റെ മീഡിയാ മാനേജർ വീഡിയോയിൽ പകർത്തിയതും ചർച്ചയായിട്ടുണ്ട്. ഇതും നിയമത്തിനെതിരാണ്.

Content Highlights: icc to instrumentality enactment against pakistan cricket team

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article