11 July 2025, 09:44 PM IST

Photo: ANI, PTI
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ത്ത് ജസ്പ്രീത് ബുംറ. വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 13-ാം തവണയാണ് താരം വിദേശത്ത് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 35 ടെസ്റ്റുകളില്‍ നിന്നാണ് ഈ നേട്ടം. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ കപില്‍ ദേവിനെ ഇതോടെ ബുംറ പിന്നിലാക്കി. 66 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ 12 തവണ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതോടൊപ്പം ലോര്‍ഡ്‌സിലെ ഓണേഴ്‌സ് ബോര്‍ഡില്‍ പേര് ചേര്‍ക്കപ്പെടുന്ന 15-ാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുംറയ്ക്ക് സ്വന്തമായി. മത്സരത്തില്‍ സെഞ്ചുറി നേടിയ ജോ റൂട്ടിനെയും പുറത്താക്കിയത് ബുംറയായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇത് 11-ാം തവണയാണ് ബുംറ, റൂട്ടിന്റെ വിക്കറ്റെടുക്കുന്നത്.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ബൗളര്‍ കൂടിയാണ് ബുംറ. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനൊപ്പമാണ് ബുംറ ഈ നേട്ടം പങ്കുവെയ്ക്കുന്നത്. ഇരുവരും ഇംഗ്ലണ്ടില്‍ നാലു തവണ വീതം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്. അഞ്ചു തവണ ഈ നേട്ടത്തിലെത്തിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
47 ടെസ്റ്റുകളില്‍ നിന്ന് 19.49 എന്ന മികച്ച ശരാശരിയില്‍ 215 വിക്കറ്റുകള്‍ നേടിയ ബുംറ കരിയറില്‍ 15 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലുമായി 206 മത്സരങ്ങളില്‍ നിന്ന് ബുംറ 450 വിക്കറ്റ് നേട്ടം കൈവരിച്ചു. 20.48 ശരാശരിയില്‍ 453 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
Content Highlights: Jasprit Bumrah surpasses Kapil Dev`s grounds for astir overseas five-wicket hauls by an Indian bowler








English (US) ·