വീണ്ടും അമ്മയാകുന്നോ, അതോ എല്ലാവരും അറിഞ്ഞു വിവാഹമോ; വർഷങ്ങൾക്ക് ശേഷം കാമറയുടെ മുൻപിലേക്ക് രസ്ന എന്ന സാക്ഷി

5 months ago 7

Authored by: ഋതു നായർ|Samayam Malayalam17 Aug 2025, 10:59 am

വിവാഹത്തോടെ ഹിന്ദുമതത്തിലേക്ക് മാറിയ രസ്ന ഇപ്പോൾ സാക്ഷി ദേവരാജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സീരിയൽ നിർമ്മാണ രംഗത്ത് സജീവമാണ് ഇപ്പോൾ രസ്ന

baiju devaraj woman  sakshi devaraj aka rasna s caller   viral station  and updationsരസ്ന സാക്ഷി ബൈജു ദേവരാജ്(ഫോട്ടോസ്- Samayam Malayalam)
ബൈജു ദേവരാജ് ലേബലിൽ എത്തുന്ന പരമ്പരകൾ എല്ലാം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപെട്ട ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന സീരിയലുകൾ ആയിരുന്നു. ഇഷ്ടപെട്ട സംവിധായകൻ എന്നതിൽ ഉപരി മികച്ച നിർമ്മാതാവ് കൂടിയായ ബൈജുവിന്റെ ഭാര്യ മിനി സ്ക്രീന് പ്രിയങ്കരി ആയ രസ്ന ആണ്. രസ്നയും ഇപ്പോൾ നിർമാണ രംഗത്ത് സജീവമാണ്. ബൈജുവിന്റെയും രസ്ന എന്ന സാക്ഷിയുടെയും പ്രൊജക്ടുകളെക്കുറിച്ച് ഒരു എതിര് അഭിപ്രായവയും സീരിയൽ പ്രേമികൾക്ക് ഇല്ല.

ബൈജു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി പരമ്പരകൾ ആണ് മിനി സ്‌ക്രീനിൽ ഇന്നും സൂപ്പർ ഹിറ്റായി പോകുന്നത്. പരമ്പരകളിൽ മിക്കതിലും എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയുള്ളത് സാക്ഷി ബി ദേവരാജ് ആണ്.

ഇടക്കാലത്തുവച്ച് ഇരുവരെയും ചേർത്തുള്ള ഗോസിപ്പ് വാർത്തകളും പതിവ് കാഴ്ച ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരുടെയും സന്തുഷ്ടകരമായ ദാമ്പത്യം കണ്ട ആരാധകർക്ക് ഇരുവരോടുമുള്ള മതിപ്പ് കൂടുകയും ചെയ്തു. ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ആണ് രസ്നയും ബൈജു ദേവരാജും.

രണ്ടുമക്കളും ആയി സ്വസ്ഥ കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. ദേവനന്ദ ആണ് മൂത്തമകൾ മകൻ വിഘ്‌നേശ് . ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയതായിരുന്നു രസ്ന. ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് രസ്ന സജീവമായിരുന്നു. ഇന്നും മലയാളി വീട്ടമ്മമാരുടെ മനസ്സിൽ രസ്നക്ക് ഒരു സ്ഥാനമുണ്ട്. അതാകണം അവരുടെ പുത്തൻ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയിൽ ഇത്രയും സ്വീകരണം.
ALSO READ: അമ്മയല്ല ചേച്ചിയമ്മ! കാവ്യക്ക് ഇറങ്ങാൻ പറ്റാത്തപ്പോൾ മീനാക്ഷി അല്ലാതെ ആരിറങ്ങും; വൈറൽ ചിത്രങ്ങളും ചർച്ചകളും
മൈലാഞ്ചി അണിഞ്ഞുകൊണ്ട് നിൽക്കുന്ന രസ്ന ഒരു കൈ കൊണ്ട് മുഖം മറച്ചു വച്ചിട്ടുണ്ട്. അതീവ സുന്ദരി ആയി എത്തിയ രസ്നയുടെ ചിത്രങ്ങൾ വർഷങ്ങൾക്ക് ശേഷം ആണ് ആരാധകർ കാണുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഇഷ്ടം അവരുടെ കമന്റുകൾ ആയി രേഖപെടുത്തുന്നു. വീണ്ടും അമ്മയാകുന്നോ അതോ എല്ലാവരും അറിഞ്ഞൊരു വിവാഹം ആണോ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ALSO READ: അനന്തമായ സ്നേഹം; മീനാക്ഷിയുടെ ചിത്രങ്ങൾക്ക് പിന്നാലെ നേരെ വിപരീതമായ ചിത്രങ്ങളുമായി മഞ്ജു വാര്യർവളക്കാപ്പ് ചടങ്ങിന്റെ ഫോട്ടോ ആണോ ഇതെന്നും ആരാധകർ ചോദിക്കുമ്പോൾ പക്ഷേ രസ്ന ഒന്നിനും മറുപടി നൽകുന്നില്ല. ബൈജുവിന്റെയും രസ്നയുടെയും പ്രണയവിവാഹം ആയിരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് രസ്ന പാരിജാതം എന്ന ബൈജു ദേവരാജ് സീരിയലിലൂടെ മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും എത്തുന്നത്. പിന്നീട് സിനിമയിലും മുഖം കാണിച്ചിരുന്നു.

Read Entire Article