വീണ്ടും കാണാൻ കാത്തിരിക്കുന്നുവെന്ന് ചെന്നിത്തല; പ്രാർഥനകൾക്കും വൈദ്യശാസ്ത്രത്തിനും നന്ദി പറഞ്ഞ് KC

5 months ago 6

Mammootty KC Venugopal Ramesh Chennithala

കെ.സി. വേണുഗോപാൽ മമ്മൂട്ടിക്കൊപ്പം, രമേശ് ചെന്നിത്തല മമ്മൂട്ടിക്കൊപ്പം | Photo: Facebook/ KC Venugopal, Ramesh Chennithala

മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചുവരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മമ്മൂട്ടി വീണ്ടും ഊര്‍ജസ്വല വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേള്‍ക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും ഊര്‍ജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേള്‍ക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും ഒരുപാടൊരുപാട് നന്ദി. ഒരു തിരിച്ചുവരവ്, ഈ ചിരി. അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മള്‍. വേഗം വരിക', എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ കുറിപ്പ്.

'കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു', ചെന്നിത്തല കുറിച്ചു.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മമ്മൂട്ടി കുറച്ചുകാലമായി സിനിമയില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. താരം ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് നടി മാലാ പാര്‍വതി അറിയിച്ചിരുന്നു. മോഹന്‍ലാല്‍, നിര്‍മാതാക്കളായ എസ്. ജോര്‍ജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടന്‍ രമേഷ് പിഷാരടി, ജോണ്‍ ബ്രിട്ടാസ് എംപി അടക്കം നിരവധിപ്പേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയെത്തും.

Content Highlights: KC Venugopal and Ramesh Chennithala explicit happiness connected instrumentality of Mammootty

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article