വീണ്ടും കുതിക്കട്ടെ, കായിക കേരളം; എവിടെ തുടങ്ങണം? മുൻ താരങ്ങൾ പ്രതികരിക്കുന്നു...

1 week ago 4

പ്രതീക്ഷയും നിരാശയും ഒരുപോലെ സമ്മാനിച്ചാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള സമാപിച്ചത്. തൊട്ടു പിന്നാലെ ദേശീയ സ്കൂൾ കായികമേളയ്ക്കായി നമ്മുടെ കുട്ടികൾ തയാറെടുപ്പു തുടങ്ങി. സംസ്ഥാന കായികമേളയിലെ കഴിഞ്ഞ 5 വർഷത്തെ പ്രകടനങ്ങൾ പരിശോധിച്ചാൽ പല മത്സരങ്ങളിലും കുട്ടികളുടെ പ്രകടനം താഴേക്കാണ്. എവിടെയാണ് യഥാർഥ പ്രശ്നം? പൊളിച്ചെഴുത്തുകളും പരിഹാരക്രിയകളും എവിടെനിന്നു തുടങ്ങണം?

ട്രാക്ക് വിടുന്ന പെൺതാരങ്ങൾകേരളത്തിന്റെ അഭിമാനം ട്രാക്കിലെയും ഫീൽഡിലെയും പെൺകരുത്തായിരുന്നു. എന്നാൽ ഇതിൽ കുറവു വരുന്നതിന്റെ സൂചനയാണു കായികമേള നൽകുന്നത്. കായികതാരങ്ങളുടെ തിരഞ്ഞെടുപ്പു നടത്തുമ്പോൾ വേണ്ടത്ര പെൺകുട്ടികളുടെ സാന്നിധ്യമുണ്ടാകുന്നില്ലെന്നു പരിശീലകരും ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ വിദേശത്തേക്കു ചേക്കേറുന്നതും മറ്റു കായികയിനങ്ങളിലേക്കു മാറുന്നതുമാണ് ഇതിനുള്ള പ്രധാന കാരണങ്ങളായി പരിശീലകർ ചൂണ്ടിക്കാട്ടുന്നത്.

നിറംമങ്ങുന്ന അത്‌ലറ്റിക്സ്പുതിയ പ്രതിഭകളെ എത്തിക്കാൻ തക്കവണ്ണം അത്‌ലറ്റിക്സ് മേഖല ആകർഷകമല്ല. സർക്കാർ ജോലി എന്ന പ്രതീക്ഷയാണ് പലരെയും അത്‌ലറ്റിക്സിലേക്ക് എത്തിക്കുന്ന ഘടകങ്ങളിൽ ഒന്ന്. എന്നാൽ അത്‌ലറ്റിക്സിൽ നിന്നു ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലെ കുറവും ജോലി ലഭിക്കാനുള്ള താമസവും കുട്ടികളെയും രക്ഷിതാക്കളെയും ഈ മേഖലയിൽ നിന്ന് അകറ്റുന്നു.

സ്കൂളുകൾ കൈവിടുന്നുഅത്‌ലറ്റിക്സിലേക്കു കുട്ടികളെ കണ്ടെത്തേണ്ടതു സ്കൂളുകളിൽ നിന്നാണ്. എന്നാൽ മികച്ച താരങ്ങളെ സ്കൂൾ തലത്തിൽ നിന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ കാര്യക്ഷമമല്ല. കായികമേഖലയിൽ ശ്രദ്ധിക്കുന്ന ചില സ്കൂളുകൾ ഒഴികെ താഴെത്തട്ടിൽ നിന്നു കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതു കുറവ്. കായികാധ്യാപകരുടെ എണ്ണത്തിലെ കുറവാണ് ഇതിന്റെ പ്രധാന കാരണം.

ഇളകുന്ന അടിത്തറകായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വർധനയുണ്ടെങ്കിലും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ ഒട്ടേറെ ബാക്കിയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആലപ്പുഴയിൽ നിന്നുള്ള കായികതാരങ്ങൾ. ആലപ്പുഴയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാൽ കലവൂർ പഞ്ചായത്ത് സ്റ്റേഡിയത്തിലെ 200 മീറ്റർ ട്രാക്കിലാണ് താരങ്ങളുടെ പരിശീലനം. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മികവു പുലർത്തുന്ന കായിക അക്കാദമികൾക്ക് സർക്കാർ പിന്തുണ ഉറപ്പാക്കണം.

കായികകേരളത്തെ തിരിച്ചുപിടിക്കാൻ എവിടെ തുടങ്ങണം? മുൻ താരങ്ങൾ പ്രതികരിക്കുന്നു...

സ്കൂൾ കഴിഞ്ഞാലും പ്രകടനം തുടരണം: ഒളിംപ്യൻ പ്രീജ ശ്രീധരൻസ്കൂൾതലം കഴിഞ്ഞു കുട്ടികളെ കാണാതെ പോകുന്നു എന്ന പരാതി പലപ്പോഴും ഉണ്ടാകാറുണ്ട്. സ്കൂൾ തലത്തിലെ പ്രകടനം മുന്നോട്ടു കൊണ്ടു പോകാൻ നമ്മുടെ കുട്ടികൾക്കു കഴിയണം. സ്കൂൾ തലത്തിൽ വിജയിച്ചവർ മാത്രമല്ല പരാജയപ്പെട്ടവരും മുന്നോട്ട് എത്തണം. സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം ലഭിച്ചയാളാണു ഞാൻ. എളുപ്പ വഴികൾ തേടരുത്. കഠിനാധ്വാനം ചെയ്യാൻ തയാറാകണം.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം: മുഹമ്മദ് അഫ്സൽ (രാജ്യാന്തര അത്‌ലീറ്റ്)സ്കൂൾ തലത്തിൽ കുട്ടികളെ അമിതഭാരം നൽകാതെ അവർക്കു വളർന്നു വരാനുള്ള സാഹചര്യമൊരുക്കണം. അമിതഭാരം നൽകുന്ന കുട്ടികളാണു പിന്നീട് മത്സര വേദികളിൽ ഒന്നുമില്ലാതെ പോകുന്നത്. മാനസിക പിന്തുണയ്ക്ക് ഒപ്പം ശാരീരിക ക്ഷമതയ്ക്കുള്ള ഫുഡ് സപ്ലിമെന്റുകൾ അടക്കം ലഭ്യമാക്കണം. അത് സ്റ്റിറോയ്ഡ് അല്ല. ഉത്തേജക വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്ന കാലത്ത് ഉത്തേജക പരിശോധന നമ്മുടെ കായികമേളയിലും വേണം. പ്രായത്തട്ടിപ്പ് അടക്കമുള്ള പ്രശ്നങ്ങളും ആവർത്തിക്കരുത്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുണ്ടാകണം.

പ്രീജ ശ്രീധരൻ,  ലിജോ ഡേവിഡ് തോട്ടാൻ,  ടിന്റു ലൂക്ക,  മുഹമ്മദ് അഫ്സൽ

പ്രീജ ശ്രീധരൻ, ലിജോ ഡേവിഡ് തോട്ടാൻ, ടിന്റു ലൂക്ക, മുഹമ്മദ് അഫ്സൽ

പ്രതിഭയ്ക്കൊപ്പം കഠിനാധ്വാനവും വേണം: ഒളിംപ്യൻ ടിന്റു ലൂക്ക5 കിലോമീറ്റർ നടന്നാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. അപ്പോൾ നമ്മൾ അറിയാതെ തന്നെ സ്വാഭാവികമായ ഒരു കരുത്ത് ലഭിച്ചിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അതിന്റെ ആവശ്യമില്ല. അവർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. അപ്പോൾ അവർക്ക് മികവു നേടിയെടുക്കാൻ കൂടുതൽ പരിശീലനം നടത്തേണ്ടിവരും. പ്രതിഭയും കഠിനാധ്വാനവും ചേർന്നാൽ മാത്രമേ വിജയം ഉണ്ടാകൂ. സ്കൂളുകളിൽ നിന്നു മാത്രമാണു കായികതാരങ്ങളെ കണ്ടെത്താൻ സാധിക്കുന്നത്. അതിനാൽ സ്കൂളുകളിലേക്കു തിരിച്ചു പോകണം. കായികാധ്യാപകർക്കുള്ള പ്രാധാന്യം തിരികെ നൽകണം.

ഉത്തേജക പരിശോധന കർശനമാക്കണം: ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻസ്കൂൾ തലത്തിൽ കുട്ടികളെ അമിതഭാരം നൽകാതെ അവർക്കു വളർന്നു വരാനുള്ള സാഹചര്യമൊരുക്കണം. അമിതഭാരം നൽകുന്ന കുട്ടികളാണു പിന്നീട് മത്സര വേദികളിൽ ഒന്നുമില്ലാതെ പോകുന്നത്. മാനസിക പിന്തുണയ്ക്ക് ഒപ്പം ശാരീരിക ക്ഷമതയ്ക്കുള്ള ഫുഡ് സപ്ലിമെന്റുകൾ അടക്കം ലഭ്യമാക്കണം. അത് സ്റ്റിറോയ്ഡ് അല്ല. ഉത്തേജക വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്ന കാലത്ത് ഉത്തേജക പരിശോധന നമ്മുടെ കായികമേളയിലും വേണം. പ്രായത്തട്ടിപ്പ് അടക്കമുള്ള പ്രശ്നങ്ങളും ആവർത്തിക്കരുത്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുണ്ടാകണം.

English Summary:

Kerala schoolhouse sports conscionable highlights the declining show of young athletes and structural challenges successful the state's diversion ecosystem. Experts and Olympians sermon the urgent request for grassroots reforms, amended infrastructure, and anti-doping measures to revive Kerala's sporting glory.

Read Entire Article