Published: December 27, 2025 02:19 PM IST
1 minute Read
ബെംഗളൂരു∙ ഏകദിന ക്രിക്കറ്റിൽ വിരാട് കോലിയുടെ അസാമാന്യ ഫോം തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ, ഇന്നലെ ഗുജറാത്തിനെതിരായ മത്സരത്തിൽ അർധ സെഞ്ചറി നേടിയ (77) കോലിയുടെ ബലത്തിൽ ഡൽഹി 7 റൺസ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി കോലി, ഋഷഭ് പന്ത് (70) എന്നിവരുടെ ബലത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന്റെ പോരാട്ടം 47.4 ഓവറിൽ 247ൽ അവസാനിച്ചു. ടീമിന് മികച്ച തുടക്കം സമ്മാനിച്ച കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ ആറാം മത്സരത്തിലാണ് കോലി അർധ സെഞ്ചറി നേടുന്നത്.
മറ്റൊരു മത്സരത്തിൽ മുംബൈ 51 റൺസിന് ഉത്തരാഖണ്ഡിനെ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ 7ന് 331 റൺസ് നേടിയപ്പോൾ ഉത്തരാഖണ്ഡിന്റെ മറുപടി 50 ഓവറിൽ 9ന് 280 എന്ന സ്കോറിൽ അവസാനിച്ചു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറിയുമായി തകർത്തടിച്ച മുംബൈ ഓപ്പണർ രോഹിത് ശർമയ്ക്ക് (0) ഇന്നലെ തിളങ്ങാനായില്ല.
English Summary:








English (US) ·