Published: September 05, 2025 03:46 AM IST
1 minute Read
ഹിസോർ (തജിക്കിസ്ഥാൻ) ∙ കാഫ നേഷൻസ് കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 3 കളികളിൽ ഒരു ജയവും ഒരു സമനിലയും നേടിയ ഇന്ത്യയ്ക്കു 4 പോയിന്റായി. നിലവിലെ ചാംപ്യന്മാരായ ഇറാനും തജിക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ മികച്ച പ്രകടനത്തോടെ ഇറാൻ ഫൈനലിൽ കടന്നാൽ ഇന്ത്യയ്ക്കു 3–ാം സ്ഥാന മത്സരത്തിനു യോഗ്യത നേടാം.
ഫിഫ റാങ്കിങ്ങിൽ പിന്നിലായ അഫ്ഗാനിസ്ഥാനെതിരെ (റാങ്ക്: 161) ജയിക്കാമായിരുന്ന കളിയാണ് ഇന്ത്യ (റാങ്ക്:133) തോറ്റത്. പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴിൽ ആദ്യ മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള തജിക്കിസ്ഥാനെ 2–1ന് തോൽപിച്ച ഇന്ത്യയിൽനിന്ന് ഇതിലും മികച്ച പ്രകടനമാണു പ്രതീക്ഷിച്ചത്. എന്നാൽ, മികച്ച ഒരു ഫിനിഷറുടെ അഭാവം കളിയിലുടനീളം നിഴലിച്ചു. ആദ്യപകുതിയിൽ ഇന്ത്യയ്ക്കു കിട്ടിയ ഒരു ഡസനോളം അവസരങ്ങൾ ഗോളാകാതെ പോയത് ഫിനിഷിങ് മികവുള്ള ഒരു കളിക്കാരൻ ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ്.
അഫ്ഗാനിസ്ഥാനാകട്ടെ ഗോൾമുഖത്ത് ഇന്ത്യയ്ക്കു കാര്യമായ ഭീഷണി ഉയർത്താൻ സാധിച്ചതുമില്ല. രണ്ടാം പകുതിയിൽ കിട്ടിയ ഒന്നോ രണ്ടോ ഗോളവസരങ്ങൾ ഗോൾകീപ്പർ ഗുർപ്രീത് സിങ് സിന്ധു നിഷ്ഫലമാക്കുകയും ചെയ്തു.
English Summary:








English (US) ·