Published: December 22, 2025 09:01 AM IST Updated: December 22, 2025 09:31 AM IST
1 minute Read
വിശാഖപട്ടണം∙ ഫീൽഡിങ്ങിലെ പിഴവുകളെ ബോളിങ് മികവും ബാറ്റിങ് കരുത്തുമായി മറികടന്ന ടീം ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരായ ഒന്നാം വനിതാ ട്വന്റി20യിൽ 8 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക മുന്നോട്ടുവച്ച 122 റൺസ് ലക്ഷ്യം ഇന്ത്യ 14.4 ഓവറിൽ മറികടന്നു. അർധ സെഞ്ചറി നേടിയ ജമീമ റോഡ്രീഗ്സിന്റെ ഇന്നിങ്സാണ് (44 പന്തിൽ 69 നോട്ടൗട്ട്) ഇന്ത്യയ്ക്ക് അനായാസ ജയം ഉറപ്പാക്കിയത്. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 6ന് 121. ഇന്ത്യ 14.4 ഓവറിൽ 2ന് 122. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. നാളെ ഇതേ ഗ്രൗണ്ടിലാണ് അടുത്ത മത്സരം.
122 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഷഫാലി വർമയെ (9) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതി മന്ഥയ്ക്കൊപ്പം (25) 54 റൺസ് കൂട്ടിച്ചേർത്ത ജമീമ ഇന്ത്യൻ അടിത്തറ ഭദ്രമാക്കി. പിന്നാലെ സ്മൃതി പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (15 നോട്ടൗട്ട്) കൂട്ടുപിടിച്ച ജമീമ, മറ്റു പരുക്കുകൾ ഇല്ലാതെ ടീമിനെ വിജയത്തിൽ എത്തിച്ചു.
English Summary:








English (US) ·