മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന 'കളങ്കാവല്‍' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ. ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: New poster of the Mammootty and Vinayakan starrer `Kalamkaval` directed by Jithin K Jose out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·